തിരുവനന്തപുരം ∙ ജോലിഭാരം കൊണ്ടോ കുടുംബപരമായ കാരണങ്ങൾ കൊണ്ടോ പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിക്ക് നിർദേശം നൽകിയതായും അവർക്കായി സൗകര്യങ്ങൾ ഒരുക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ജോലി സമ്മർദം താങ്ങാനാകാതെ മരണം വരിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്ന സേനാംഗങ്ങളുടെ ദുരവസ്ഥയിലേക്കു വെളിച്ചംവീശിയ മലയാള മനോരമ പരമ്പര ‘സ്ട്രെസ് ഇൻഫർമേഷൻ റിപ്പോർട്ടി’ലെ വിവരങ്ങൾ‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്. 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നും ഇതു തടയുന്നതിനാൽ സർക്കാർ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേനയുടെ ജോലിഭാരം വർധിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി സമ്മതിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ചു ജോലിഭാരം കുറയ്ക്കും. സ്റ്റേഷനിലെ അംഗസംഖ്യ വർധിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്ക് അവരുടെ ചെലവിൽ കൂടുതൽ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യും. 8 മണിക്കൂർ ഡ്യൂട്ടി കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും. ഡ്രൈവർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ നികത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെന്നു കരുതി എല്ലാവരും ജോലി ലഭിക്കുമെന്നു പ്രതീക്ഷിക്കരുത്. 10 പേരെ നിയമിക്കാൻ 100 പേരുടെ പട്ടിക തയാറാക്കേണ്ടതുണ്ടോ എന്നതു പരിശോധിക്കും.

ADVERTISEMENT

സ്റ്റേഷനറി സാധനങ്ങളും മറ്റും വാങ്ങാൻ ആവശ്യത്തിനു പണം പൊലീസ് സ്റ്റേഷനുകൾക്കു നൽകുന്നുണ്ട്. പൊലീസുകാർക്കു കുടുംബ പരിപാടികളിലും മറ്റും പങ്കെടുക്കാൻ ഇപ്പോൾ തന്നെ അവസരം നൽകുന്നുണ്ട്. സ്വയം വിരമിക്കൽ ജോലി സമ്മർദം കൊണ്ടാണെന്നു കരുതുന്നില്ല. സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങൾ നിർവഹിക്കുമ്പോൾ കൃത്യമായ വിശ്രമം സാധിച്ചെന്നു വരില്ല. – മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിലെ സിപിഎം ഇടപെടൽ എണ്ണിപ്പറഞ്ഞ് സതീശൻ

ADVERTISEMENT

തിരുവനന്തപുരം ∙ ബാഹ്യ ഇടപെടൽ പൊലീസിൽ ഇല്ലെന്നു മുഖ്യമന്ത്രിക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റുമോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്പിയെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളല്ലേ? എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ കമ്മിറ്റികളല്ലേ? ദേശീയപാതയിൽ ഒരു ക്രിമിനൽ തോക്കു ചൂണ്ടി കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ആ ക്രിമിനൽ ഏരിയാസെക്രട്ടറിയുടെ സ്വന്തം ആളാണെന്നും എത്രയും വേഗം സ്ഥലം വിടാൻ നോക്കെന്നുമാണ് പറഞ്ഞത്.

ചാലക്കുടിയിൽ നിങ്ങളുടെ പാർട്ടിക്കാരൻ പൊലീസ് ജീപ്പിനു മുകളിൽ കയറി നിന്നു ചില്ല് തല്ലിപ്പൊളിച്ചില്ലേ? അയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയപ്പോൾ ഏരിയാസെക്രട്ടറിയല്ലേ പ്രതിയെ മോചിപ്പിച്ചത്? ആ ഏരിയാസെക്രട്ടറിയെ അറസ്റ്റ് ചെയ്‌തോ? ചാലക്കുടി എസ്ഐയെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുമെന്നു നിങ്ങളുടെ പാർട്ടി നേതാവ് പ്രസംഗിച്ചല്ലോ. നടപടിയെടുത്തോ?

ADVERTISEMENT

കാൻസർ രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അവധി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പൊലീസുകാരനുണ്ട്. ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ ആശുപത്രിയിൽ പോകാൻ അവധി ലഭിക്കാത്തതിനെ തുടർന്ന് തലചുറ്റിവീണ പൊലീസുകാരനുമുണ്ട്.

മേലുദ്യോഗസ്ഥൻ ചെവി പൊട്ടുന്ന ചീത്തയാണ് കീഴുദ്യോഗസ്ഥരെ വിളിക്കുന്നത്. മുകളിൽ നിന്നു കിട്ടുന്നത് താഴേക്ക് കൊടുക്കുകയാണ്. പിഎസ്‍സി ഉദ്യോഗാർഥികളുടെ സമരത്തിനു ശേഷവും ലിസ്റ്റ് വെട്ടിച്ചുരുക്കി. 32 ഒഴിവുള്ള തസ്തികയുടെ റാങ്ക് ലിസ്റ്റിൽ 20 പേർ മാത്രമേയുള്ളൂവെന്നും സതീശൻ പറഞ്ഞു.

ഡ്യൂട്ടി സമയത്തും യോഗ ചെയ്യാം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ഡ്യൂട്ടി സമയം കഴിഞ്ഞ് യോഗ ചെയ്യാൻ കഴിയാത്തവർക്ക് ഡ്യൂട്ടി സമയത്തു തന്നെ അതു ചെയ്യാമെന്നു മുഖ്യമന്ത്രി. സമ്മർദം കുറയ്ക്കാനായി യോഗ ചെയ്യണമെന്ന ഡിജിപിയുടെ നിർദേശം 24 മണിക്കൂറിലേറെ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ എങ്ങനെ പാലിക്കുമെന്ന അടിയന്തര പ്രമേയ നോട്ടിസ് അവതാരകൻ പി.സി.വിഷ്ണുനാഥിന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘തിരക്കുകൾക്കിടയിലും യോഗ ചെയ്യാം. വിഷ്ണുനാഥിന് നിയമസഭയിൽ ഇരുന്നും വേണമെങ്കിൽ യോഗ ചെയ്യാം. സംശയമുണ്ടെങ്കിൽ മുൻ പ്രതിപക്ഷ നേതാവിനോടു (രമേശ് ചെന്നിത്തല) ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും.’’ മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Steps taken to reduce workload of policemen