തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ധനസഹായത്തോടെ ലൈഫ് ഭവന പദ്ധതിയിലും പ്രധാനമന്ത്രി ആവാസ് യോജനയിലും ഉൾപ്പെടെ നിർമിച്ച വീടുകൾ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ വിൽക്കാൻ ഗുണഭോക്താക്കൾക്ക് അനുമതി നൽകുന്നു. ഇതിനായി പൊതു മാനദണ്ഡങ്ങൾ തയാറാക്കി. ധനസഹായമായി കൈപ്പറ്റിയ തുക 9% പലിശയോടെ തിരിച്ചടയ്ക്കണമെന്നും 5 വർഷത്തേക്ക് സർക്കാരിന്റെ ഭവനപദ്ധതികൾക്ക് അർഹതയില്ലെന്ന സത്യവാങ്മൂലം നൽകണം എന്നതുമാണു പ്രധാന നിബന്ധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടു വിറ്റാലും ഭവനരഹിതരാകുന്നില്ലെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി റിപ്പോർട്ട് നൽകണം. വീടിന്റെ ഉടമസ്ഥത കൈമാറാൻ 7 വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഗുണഭോക്താവും തദ്ദേശ സ്ഥാപനവും തമ്മിൽ നിലവിലുള്ള കരാർ റദ്ദാക്കുന്നത് ഈ നിബന്ധനകൾ പാലിച്ചെന്ന് ഉറപ്പാക്കിയ ശേഷമാകും.

ADVERTISEMENT

അപേക്ഷകളിൽ തീരുമാനമെടുക്കാൻ കലക്ടർമാർ ചെയർമാനും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ കൺവീനറുമായി ജില്ലാതല സമിതിയെയും നിയോഗിച്ചു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന സെക്രട്ടറിയും അംഗങ്ങളാണ്. ഇത്തരം വീടുകൾ പണയപ്പെടുത്തി ബാങ്കുകളിൽ നിന്നു വായ്പയെടുക്കുന്ന കാര്യത്തിലും ഈ സമിതിയാകും തീരുമാനമെടുക്കുക. നേരത്തേ ഇഎംഎസ് , തദ്ദേശ സ്ഥാപന‌ ഭവനപദ്ധതികളിൽ വീടു നിർമിച്ചവർക്കും അവ വിൽക്കാൻ അനുമതി നൽകിയിരുന്നു.

English Summary:

Permission to sell houses under Life and Pradhan Mantri Awas Yojana