രാഷ്ട്രപതിയുടെ പ്രസംഗത്തിന് യാഥാർഥ്യങ്ങളുമായി ബന്ധമില്ല: എ.എ.റഹിം
ന്യൂഡൽഹി ∙ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിന് രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരാശാജനകമാണെന്നും എ.എ.റഹിം എംപി. 2014 ൽ അധികാരത്തിൽ വരാനും അതിനുശേഷം തുടരാനും നരേന്ദ്ര മോദി സർക്കാരിന് ഒരേയൊരു ഇന്ധനമേ

ന്യൂഡൽഹി ∙ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിന് രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരാശാജനകമാണെന്നും എ.എ.റഹിം എംപി. 2014 ൽ അധികാരത്തിൽ വരാനും അതിനുശേഷം തുടരാനും നരേന്ദ്ര മോദി സർക്കാരിന് ഒരേയൊരു ഇന്ധനമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ എ.എ.റഹിം പറഞ്ഞു. ഇന്ത്യയിലെ കോർപറേറ്റുകൾ മാത്രമാണ് ഈ സർക്കാരിന്റെ സുഹൃത്തുക്കൾ. കഴിഞ്ഞ 10 വർഷമായി, ഇന്ത്യയിലെ സാധാരണക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഇവരെ ഒരിക്കൽപോലും അലട്ടിയിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾ അതിനു നൽകിയ മറുപടിയാണ്.
എൻസിആർബിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 5 വർഷത്തിനിടെ 1 ലക്ഷം പേരാണ് ട്രെയിൻ അപകടങ്ങളിൽ മരിച്ചത്. റെയിൽവേയിൽ 2.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 18,999 അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളുമുണ്ട്. ആവശ്യത്തിന് നിയമനം നടത്താതെയും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയുമുള്ള കേന്ദ്രസർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളുടെ ഫലമാണ് രാജ്യത്തെ എല്ലാ തീവണ്ടി ദുരന്തങ്ങളും.
രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശമേയില്ല. രാജ്യത്ത് തൊഴിലില്ലായ്മ കാൻസർ പോലെ പടരുകയാണ്. 2023 ജൂലൈ 26ന് രാജ്യസഭയിൽ മന്ത്രി ജിതേന്ദ്ര സിങ് നൽകിയ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഏജൻസികളിലുമായി 9,64,351 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത് . സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി നൽകിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 8.01% ആയി ഉയർന്നു. അഗ്നിപഥ് പ്രതിരോധ സേനയെ ദുർബലപ്പെടുത്തി. സേനയുടെ കരാർവൽക്കരണം അതിന്റെ കാര്യക്ഷമത കുറച്ചു. 2014 മുതൽ നരേന്ദ്ര മോദി സർക്കാർ മഹാത്മാഗാന്ധിയെ കേവലം സ്വച്ഛ് ഭാരത് മിഷന്റെ അംബാസഡറായി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുകയാണ്. ഗാന്ധിജി ഇന്ത്യൻ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും അംബാസഡറാണ്. വർഗീയത മാത്രമാണ് ഈ സർക്കാരിന്റെ ഇന്ധനം, ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് മാത്രമാണ് നയമെന്നും റഹിം പറഞ്ഞു.