49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് 30ന്; വിജ്ഞാപനം നാളെ
തിരുവനന്തപുരം ∙ വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിൽ 30ന് ഉപതിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 6 നഗരസഭാ വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

തിരുവനന്തപുരം ∙ വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിൽ 30ന് ഉപതിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 6 നഗരസഭാ വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശപത്രിക നാളെ മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12നു നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 15. വോട്ടെണ്ണൽ 31നു നടക്കും.
ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ്. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫിസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും (sec. kerala.gov.in) ലഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.