ന്യൂഡൽഹി ∙ മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനം. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും വർധിച്ചുവരുന്ന അഴിമതി തടയാൻ കർശന നടപടി വേണമെന്നു കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടുൾപ്പെടെ സൂചിപ്പിച്ച് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂരിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുക്കുമ്പോഴാണ്, സഹകരണ സ്ഥാപനങ്ങളിൽ അഴിമതി വർധിക്കുന്നുവെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിമർശനം.

ADVERTISEMENT

തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടി നടത്തിയ വിലയിരുത്തലും യഥാർഥ ഫലവും തമ്മിൽ വലിയ അന്തരമുണ്ടായി. ജനങ്ങളുടെ രാഷ്ട്രീയ താൽപര്യം കൃത്യമായി അളക്കാൻ പാർട്ടി ഘടകങ്ങൾക്കു സാധിക്കുന്നില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

‘രക്ഷാപ്രവർത്തനം’ തുടരും

ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടി യോഗങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിട്ടും നവകേരള ബസിനു മുന്നിൽ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനം തന്നെയായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു. ‘‘ഞാൻ കണ്ട കാര്യമാണു പറഞ്ഞത്. അന്നും പറഞ്ഞു. ഇന്നും പറയുന്നു. നാളെയും പറയും’’– രോഷത്തോടെ മുഖ്യമന്ത്രി പറഞ്ഞു. 

രക്ഷാപ്രവർത്തനം (2023 ഡിസംബർ 19) - മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സ് ബസ് കൊല്ലം ചിന്നക്കടയിലൂടെ കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവനെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ടും പൊലീസ് ലാത്തി കൊണ്ടും മർദിക്കുന്നു.

പ്രതിപക്ഷം ‘അതു തുടരൂ’ എന്നു ഡെസ്ക്കിൽ തട്ടി പ്രോത്സാഹിപ്പിച്ചു. ഭരണപക്ഷാംഗങ്ങളോടു നിങ്ങൾ കയ്യടിക്കുന്നില്ലേയെന്നു പ്രതിപക്ഷം ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു: ‘‘വേണ്ട സമയത്ത് അവർ കയ്യടിച്ചോളും. നിങ്ങൾ പറഞ്ഞിട്ടു കയ്യടിക്കേണ്ടവരല്ല അവർ.’’ പിന്നാലെ ഭരണപക്ഷം കയ്യടി തുടങ്ങി.

ADVERTISEMENT

∙ സതീശൻ: നവകേരള ബസിൽ യാത്ര ചെയ്തപ്പോൾ നിങ്ങൾക്കു തോന്നി നിങ്ങൾ മഹാരാജാവാണെന്ന്. അല്ലെന്നാണ് കേരളം നിങ്ങളെ ഓർമപ്പെടുത്തിയത്.

∙ പിണറായി: ഞാൻ മഹാരാജാവൊന്നുമല്ല, ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്.  

English Summary:

CPM Central Committee finds arrogance as the reason for defeat in Loksabha elections 2024