സർക്കാർ ഉദ്യോഗസ്ഥരിൽ പകുതിയിലേറെ ഒബിസി വിഭാഗം; ആകെയുള്ള ജീവനക്കാരിൽ 52.31%
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിന്റെ പകുതിയിലേറെ ഒബിസി വിഭാഗങ്ങളെന്നു സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ കണക്ക്. കമ്മിഷൻ ശേഖരിച്ച കണക്കുകൾ പ്രകാരം 316 സർക്കാർ വകുപ്പുകൾ, ബോർഡ്, കോർപറേഷൻ, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആകെയുള്ള 5,45,423 സർക്കാർ ജീവനക്കാരിൽ 52.31% (2,85,335 ജീവനക്കാർ) ആണ് ഒബിസി വിഭാഗങ്ങൾ ഉൾപ്പെടുന്നത്. രണ്ടാം സ്ഥാനത്തുള്ള ജനറൽ വിഭാഗത്തിൽ 1,96,837 (36.08%) പേരുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട 51,783 (9.49%) ജീവനക്കാരും പട്ടികവർഗ വിഭാഗത്തിലെ 10,513 (1.92%) ജീവനക്കാരും ഈ പട്ടികയിലുണ്ട്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവരാണ് 955 പേർ (0.17%).

ജാതി സെൻസസ് ആവശ്യം പല വിഭാഗങ്ങളും ഉയർത്തുമ്പോഴാണ് ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച് പിന്നാക്ക വിഭാഗ കമ്മിഷൻ ശേഖരിച്ച കണക്ക് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ ജൂൺ 25 ന് നിയമസഭയിൽ പി.ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി പരസ്യപ്പെടുത്തിയത്. ഇപ്പോഴും വിവരങ്ങൾ ശേഖരിക്കുന്നതിനാൽ കണക്ക് പൂർണമല്ല. പിന്നാക്ക വിഭാഗ കമ്മിഷൻ 2018 മുതൽ ഇ–സിഡെസ്ക് (ഇ–കാസ്റ്റ് ഡേറ്റബേസ് ഓഫ് എംപ്ലോയീസ് ഇൻ സർവീസ് കേരള) എന്ന വെബ്പോർട്ടലിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആയിരത്തിലധികം ഗവ.ജീവനക്കാരുള്ള സമുദായങ്ങൾ
ഈഴവ വിഭാഗങ്ങൾ – 1,15,075, നായർ – 1,08,012, മുസ്‌ലിം – 73,774, വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ – 73,713, ലാറ്റിൻ കത്തോലിക്ക, ലാറ്റിൻ ക്രിസ്ത്യൻ– 22,542, പുലയ വിഭാഗങ്ങൾ – 19,627, വിശ്വകർമ സമുദായങ്ങൾ – 16,564, നാടാർ (എസ്‌ഐയുസി ഉൾപ്പെടെ)– 7589, ബ്രാഹ്മണ വിഭാഗങ്ങൾ – 7112, ധീവര വിഭാഗങ്ങൾ – 6818, മണ്ണാൻ, എസ്‌സി തുടങ്ങിയ വിഭാഗങ്ങൾ – 6802, പറയ, സാംബവ വിഭാഗങ്ങൾ – 5247, വണിക, വൈശ്യ വിഭാഗങ്ങൾ – 5234, ഹിന്ദു നാടാർ – 5089, ശാലിയ, ചാലിയ വിഭാഗങ്ങൾ – 4076, ചെറുമൻ – 3619, കണക്കൻ, പടന്ന, പടനൻ – 3337, എഴുത്തച്ഛൻ – 3592, കുറവൻ, സിദ്ധനർ, കുറവർ തുടങ്ങിയ വിഭാഗങ്ങൾ – 2843, അമ്പലവാസി വിഭാഗങ്ങൾ – 2763, മലയരയൻ – 2668, തണ്ടാൻ – 2570, പട്ടികജാതി പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾ – 2399, യാദവാസ് തുടങ്ങിയ വിഭാഗങ്ങൾ – 2333, വിളക്കിത്തല നായർ, വിളക്കിത്തലവൻ – 2097, ചെട്ടി വിഭാഗങ്ങൾ – 1834, വീരശൈവ വിഭാഗങ്ങൾ – 1819, വെളുത്തേടത്തു നായർ വിഭാഗങ്ങൾ – 1618, ശൈവ വെള്ളാള – 1452, കുറുമൻ വിഭാഗങ്ങൾ – 1430, ഭരതർ, പരവൻ – 1339, വേട്ടുവൻ, പുലയ വേട്ടുവൻ – 1273, ഗണകവിഭാഗങ്ങൾ – 1224, കുഡുംബി – 1082, കാണിക്കാരൻ, കാണിക്കാർ – 1051.
(ഇ–സിഡെസ്ക്കിലെ കണക്കുകൾ പ്രകാരം)