നല്ലപാഠം അധ്യാപക സംഗമങ്ങൾക്ക് ഇന്നു തുടക്കം
Mail This Article
തിരുവനന്തപുരം∙ സാമൂഹിക ജീവിതത്തിന്റെ അകം തൊടുന്ന കർമപദ്ധതികളുമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നവപാഠങ്ങളെഴുതിയ മനോരമ നല്ലപാഠത്തിന്റെ അധ്യാപക സംഗമങ്ങൾക്ക് ഇന്നു തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10നു നന്ദാവനം പാണക്കാട് ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷനാകും.
-
Also Read
മണിച്ചിത്രത്താഴും മരമടിയും
‘നിറയെ പച്ചപ്പ്, നിറയെ വായന, നിറയെ പുഞ്ചിരി’ എന്നതാണ് നല്ലപാഠത്തിന്റെ ഈ അധ്യയന വർഷത്തിലെ മുഖ്യപ്രമേയം. കവി പ്രഫ.വി.മധുസൂദനൻ നായർ, ഹാബിറ്റാറ്റ് ടെക്നോളജീസ് ഗ്രൂപ്പ് ഡയറക്ടറും വാസ്തുവിദ്യാ വിദഗ്ധനുമായ ജി.ശങ്കർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ അധ്യാപകരുമായി സംവദിക്കും. തിരുവനന്തപുരം ജില്ലാ ജേതാക്കളായ സ്കൂളുകൾക്കു പുരസ്കാരങ്ങൾ സമ്മാനിക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലും അധ്യാപകസംഗമം ഇന്ന് നടക്കും.