തട്ടുകടയിലെ തർക്കം: ഒരു കുടുംബത്തിനു നേരെ ജീവനക്കാരൻ തിളച്ചവെള്ളമൊഴിച്ചു; 4 പേർക്ക് പൊള്ളലേറ്റു
നെടുങ്കണ്ടം ∙ തൂക്കുപാലത്ത് തട്ടുകടയിലുണ്ടായ തർക്കത്തെത്തുടർന്ന് കുടുംബത്തിനു നേരെ ജീവനക്കാരൻ തിളച്ച വെള്ളമൊഴിച്ചു. ഒരു കുടുംബത്തിലെ നാലു പേർക്കു പൊള്ളലേറ്റു. സംഭവത്തിൽ ചോറ്റുപാറ സ്വദേശി നൗഷാദിനെ (45) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ഗണേശനും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമാണ് പൊള്ളലേറ്റത്.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. തൂക്കുപാലത്തു നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. തുടർന്ന് ഭക്ഷണം കഴിക്കാനായി തട്ടുകടയിൽ എത്തി. കടയിലെ ജീവനക്കാരനായ നൗഷാദ് മൊബൈലിൽ സ്ത്രീകളുടെ ചിത്രം പകർത്താൻ ശ്രമിച്ചുവെന്നും ഇതു ചോദ്യം ചെയ്തതിനെത്തുടർന്ന് കുടുംബവുമായി വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടയിൽ പ്രകോപിതനായ നൗഷാദ് കുടുംബത്തിനു നേരെ തിളച്ചവെള്ളം ഒഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ നാലുപേരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.