ജോലിക്കിടെ പരുക്കേറ്റാൽ അഗ്നിരക്ഷാസേനയിലും ശമ്പളത്തോടെ അവധി
പാലക്കാട് ∙ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന അഗ്നിരക്ഷാസേനാംഗങ്ങൾക്കു ജോലിക്കിടെയുണ്ടാകുന്ന പരുക്കുകൾ ഭേദമാകും വരെ പൂർണശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവ്. പൊലീസിൽ ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു.

പാലക്കാട് ∙ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന അഗ്നിരക്ഷാസേനാംഗങ്ങൾക്കു ജോലിക്കിടെയുണ്ടാകുന്ന പരുക്കുകൾ ഭേദമാകും വരെ പൂർണശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവ്. പൊലീസിൽ ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. അഗ്നിരക്ഷാ സേനയെയും ഇതിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും ഓഫിസ് മേധാവിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. ഒറ്റത്തവണയായി 6 മാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കുന്ന തരത്തിലാണു സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്.