ബയോമെഡിക്കൽ മാലിന്യം; 2 ഏജൻസികൾക്ക് പണം നൽകേണ്ട ഗതികേടിൽ സ്ഥാപനങ്ങൾ
കോട്ടയം ∙ ബയോമെഡിക്കൽ മാലിന്യം ഒഴിവാക്കാനുള്ള സ്ഥാപനങ്ങൾ 2 ഏജൻസികൾക്കു പണം നൽകേണ്ട ഗതികേടിലെന്നു പരാതി. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ബയോമെഡിക്കൽ മാലിന്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലുള്ള ഇമേജ് എന്ന ഏജൻസിക്കു നൽകണമെന്നാണു ചട്ടം.

കോട്ടയം ∙ ബയോമെഡിക്കൽ മാലിന്യം ഒഴിവാക്കാനുള്ള സ്ഥാപനങ്ങൾ 2 ഏജൻസികൾക്കു പണം നൽകേണ്ട ഗതികേടിലെന്നു പരാതി. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ബയോമെഡിക്കൽ മാലിന്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലുള്ള ഇമേജ് എന്ന ഏജൻസിക്കു നൽകണമെന്നാണു ചട്ടം. ഇതു കണക്കിലെടുക്കാതെ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേന ഇത്തരം സ്ഥാപനങ്ങളിലെത്തി മാസംതോറും 100–150 രൂപ വരെ മാലിന്യസംസ്കരണത്തിനു പിരിക്കുന്നതായാണു പരാതി.
ഹരിതകർമസേന ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നുമില്ല. ഉപയോഗിച്ച സിറിഞ്ച്, സൂചി, സർജിക്കൽ ബ്ലേഡ് തുടങ്ങിയവ ഇമേജിനു നൽകണമെന്ന നിർദേശം ഉണ്ടെന്നറിയിച്ചാലും ഹരിതകർമസേന നിർബന്ധിത പിരിവ് തുടരുകയാണെന്ന് ആരോപണമുണ്ട്. ഏജൻസി നിർദേശിച്ചിരിക്കുന്ന തരത്തിലുള്ള കണ്ടെയ്‌നറുകളിലാക്കിയാണു സ്ഥാപനങ്ങൾ ബയോമെഡിക്കൽ മാലിന്യം ഇമേജിനു നൽകുന്നത്. ഇത്തരം കണ്ടെയ്നറുകൾക്കു തന്നെ വലിയ വിലയാണ്. ആശുപത്രികളിൽ നിന്നുള്ള മാലിന്യം 24 മണിക്കൂറിനുള്ളിൽ ശേഖരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്കരിക്കണമെന്നാണു നിയമം.
ഇമേജിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡെന്റൽ ക്ലിനിക്, മെഡിക്കൽ ക്ലിനിക് എന്നിവയെ തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യസംസ്കരണ ശേഖരണ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത്തരം സ്ഥാപനങ്ങൾ പുതിയ ലൈസൻസിനോ ലൈസൻസ് പുതുക്കാനോ ചെല്ലുമ്പോൾ ഹരിതകർമസേനയുടെ ഫീസ് നിർബന്ധമായും ഈടാക്കുന്നുമുണ്ട്.