കണ്ടല ബാങ്ക് തട്ടിപ്പ്: കേസ് റദ്ദാക്കാൻ ഭാസുരാംഗൻ നൽകിയ ഹർജി തള്ളി
കൊച്ചി ∙ കണ്ടല സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് പ്രസിഡന്റായിരുന്ന എസ്. ഭാസുരാംഗൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൻ ക്രമക്കേടിന്റെ ഒരംശം മാത്രമാണിതെന്നും ഇതുകൂടാതെ, 65 നിക്ഷേപകർ ഹർജിക്കാരനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 100 കോടിയിലധികം രൂപയുടെ ക്രമക്കേടാണു നടന്നതെന്നും ബാങ്കിന്റെ തകർച്ചയിലേക്കാണ് ഇതു നയിച്ചതെന്നും സർക്കാർ അറിയിച്ചു. ഇതു കണക്കിലെടുത്താണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.

കൊച്ചി ∙ കണ്ടല സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് പ്രസിഡന്റായിരുന്ന എൻ. ഭാസുരാംഗൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൻ ക്രമക്കേടിന്റെ ഒരംശം മാത്രമാണിതെന്നും ഇതുകൂടാതെ, 65 നിക്ഷേപകർ ഹർജിക്കാരനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 100 കോടിയിലധികം രൂപയുടെ ക്രമക്കേടാണു നടന്നതെന്നും ബാങ്കിന്റെ തകർച്ചയിലേക്കാണ് ഇതു നയിച്ചതെന്നും സർക്കാർ അറിയിച്ചു. ഇതു കണക്കിലെടുത്താണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.
നിക്ഷേപത്തുക മടക്കി നൽകിയില്ലെന്ന കണ്ടല സ്വദേശി അയ്യപ്പൻ നായരുടെ പരാതിയിൽ മാറനല്ലൂർ പൊലീസാണു കേസെടുത്തത്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പു പ്രകാരമാണു കേസ് റജിസ്റ്റർ ചെയ്തത്. സഹകരണ റജിസ്ട്രാറുടെ അനുമതിയില്ലാതെ വലിയ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയുണ്ടാക്കിയെന്നും ഇത്തരത്തിൽ ലഭിച്ച തുക മതിയായ ഈടില്ലാതെ ബന്ധുക്കൾക്കും കൂട്ടാളികൾക്കും വായ്പയായി നൽകിയെന്നും സർക്കാർ വ്യക്തമാക്കി.