തിരുവനന്തപുരം∙ കേന്ദ്രം റേഷൻ വിഹിതം കൂട്ടിനൽകുന്നില്ലെന്നു സ്ഥിരമായി പരാതിപ്പെടുന്ന കേരളം, സൗജന്യമായി കേന്ദ്രം അനുവദിക്കുന്ന മുഴുവൻ റേഷൻ വിഹിതവും ഏറ്റെടുക്കുന്നില്ല. ഏതാനും മാസങ്ങളായി കേന്ദ്രം അനുവദിക്കുന്ന അരിയിൽ 17,000 ടൺ വരെയും ഗോതമ്പിൽ 400 ടൺ വരെയും കുറച്ചാണ് കേരളം ഏറ്റെടുക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

41 ലക്ഷം വരുന്ന മഞ്ഞ, പിങ്ക് മുൻഗണനാ കാർഡ് ഉടമകൾക്കു കേന്ദ്രം സൗജന്യമായി നൽകുന്ന അരിയും ഗോതമ്പും, മുൻഗണനേതര വിഭാഗത്തിലെ 25 ലക്ഷത്തിലേറെ വെള്ള കാർഡ് ഉടമകൾക്കു സൗജന്യനിരക്കിൽ നൽകുന്ന അരിയും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മേയ് മുതൽ റേഷൻ വിഹിതം ഏറ്റെടുക്കുന്നതിലാണു വൻ കുറവുണ്ടായതെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പിലേക്കു കൈമാറിയ കണക്കുകളിലുണ്ട്.

ADVERTISEMENT

പ്രതിമാസം 1.03 ലക്ഷം ടൺ അരിയും 15,629 ടൺ ഗോതമ്പുമാണു കേന്ദ്രം കേരളത്തിനു റേഷൻ വിഹിതമായി അനുവദിക്കുന്നത്. ഇതു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ 27 ഡിപ്പോകളിൽ നിന്നാണു സപ്ലൈകോ ഏറ്റെടുത്തു റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. സാധനങ്ങളുടെ വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാറുകാർ ബിൽ കുടിശികയുടെ പേരിൽ കഴിഞ്ഞ ഏതാനും മാസങ്ങളിൽ സമരം നടത്തിയിരുന്നു. ഇതാണു റേഷൻ വിഹിതം ഏറ്റെടുക്കുന്നതിൽ കുറവു വരാനുള്ള പ്രധാന കാരണം.

English Summary:

Kerala refuses to purchase free ration from central government