ന്യൂഡൽഹി ∙ പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നു വാഴൂർ സോമന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് സുപ്രീം കോടതിയിൽ ഹർജി നൽകി. ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പീലുമായി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഐ സ്ഥാനാർഥിയായി മത്സരിച്ച വാഴൂർ സോമന്റെ വിജയം 1,835 വോട്ടിനായിരുന്നു. നാമനിർദേശ പത്രികയ്ക്കൊപ്പം വാഴൂർ സോമൻ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നും പത്രിക സ്വീകരിച്ചതു നിയമപരമല്ലെന്നും തന്റേതൊഴികെ മറ്റ് എല്ലാ സ്ഥാനാർഥികളുടെയും സത്യവാങ്മൂലം ശരിയായല്ല ഫയൽ ചെയ്യപ്പെട്ടതെന്നുമാണ് അഭിഭാഷകനായ അൽജോ കെ. ജോസഫ് വഴി നൽകിയ അപ്പീൽ ഹർജിയിലുള്ളത്. 

ADVERTISEMENT

ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും അപൂർണമായ പത്രിക അംഗീകരിച്ച വരണാധികാരിയുടെ നടപടി നിയമവിരുദ്ധമാണെന്നുമാണ് സിറിയക് തോമസിന്റെ പ്രധാന വാദം. 

സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായിരിക്കെ വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത് ഇരട്ട പദവിയുടെ പരിധിയിൽ വരുമെന്നും ചൂണ്ടിക്കാട്ടുന്നു.

English Summary:

Cyriac Thomas approaches Supreme Court to cancel the selection of Vazhoor Soman in Peermade legislative assembly