കൊച്ചി ∙ ഇടുക്കി ദേവികുളം കുണ്ടള സാന്റോസ് കോളനിയിൽ തമിഴ്നാട് സ്വദേശി പളനിസ്വാമി കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷിച്ച 2 പ്രതികളെ വിട്ടയയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. സംഭവ സമയത്തു ഇരുവർക്കും പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മഹേഷ്,രാജേഷ് എന്നിവരെ ഉടൻ വിട്ടയയ്ക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്വേഷണ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും മഹേഷിനും രാജേഷിനും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 13 വർഷം ജയിലിൽ കഴിയേണ്ടിവന്ന പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ നഷ്ടപരിഹാരം നൽകാൻ വിധിക്കുന്നതിന് കോടതിക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗം കേൾക്കാനായി ഹർജി 15ന് പരിഗണിക്കാൻ മാറ്റി.

ADVERTISEMENT

2004 മേയ് 21നാണ് പളനി സ്വാമി കൊല്ലപ്പെട്ടത്. അയൽവാസി സെബാസ്റ്റ്യൻ, ഭാര്യ കുട്ടിയമ്മ, മക്കളായ മഹേഷ്,രാജേഷ് എന്നിവരായിരുന്നു പ്രതികൾ. സംഭവസമയം മഹേഷിന് 22 വയസ്സ്, രാജേഷിന് 20 വയസ്സ് എന്നിങ്ങനെയായിരുന്നു പൊലീസ് അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 4 പേരെയും തൊടുപുഴ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ലീഗൽ സർവീസസ് അതോറിറ്റി പ്രായപൂർത്തിയാകാത്ത തടവുകാരുടെ കണക്കെടുത്തപ്പോഴാണ് 2 പേർക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വെളിപ്പെട്ടത്. ഇരുവരും ഹാജരാക്കിയ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിൽ നിന്നാണ് ഇത് മനസ്സിലായത്. ഹൈക്കോടതി നിർദേശ പ്രകാരം തൊടുപുഴ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലും ഇത് സ്ഥിരീകരിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ മൂന്നാർ സിഐ എം.വി. ജോയ്, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ സിഐ പി.ടി.കൃഷ്ണൻ കുട്ടി എന്നിവർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു കോടതി വിലയിരുത്തി.

English Summary:

High Court to release two convicts sentenced to life imprisonment