കെ.സുരേന്ദ്രൻ പ്രതിയായ തിരഞ്ഞെടുപ്പുകേസ് കെട്ടിച്ചമച്ചതെന്ന് വാദം
കാസർകോട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയ്ക്ക് കോഴ നൽകി നാമനിർദേശപത്രിക പിൻവലിപ്പിച്ചെന്ന കേസ് തെളിവില്ലാത്തതും നടപടിക്രമങ്ങൾ പാലിക്കാതെ എടുത്തതുമാണെന്ന് പ്രതിഭാഗം. മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം 6 പേരാണ് കേസിലെ പ്രതികൾ.

കാസർകോട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയ്ക്ക് കോഴ നൽകി നാമനിർദേശപത്രിക പിൻവലിപ്പിച്ചെന്ന കേസ് തെളിവില്ലാത്തതും നടപടിക്രമങ്ങൾ പാലിക്കാതെ എടുത്തതുമാണെന്ന് പ്രതിഭാഗം. മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം 6 പേരാണ് കേസിലെ പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികൾ നൽകിയ വിടുതൽ ഹർജിയിലാണ് ഇന്നലെ വാദം കേട്ടത്.
താൻ പത്രിക പിൻവലിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു സുന്ദര ബദിയടുക്ക പൊലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പ്രതിഭാഗം ഹാജരാക്കി. ഹർജിയിൽ ഓഗസ്റ്റ് 2നു പ്രോസിക്യൂഷൻ വാദം കേൾക്കും. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.