സ്കൂളിന്റെ ഗേറ്റ് സഹോദരങ്ങളുടെ ദേഹത്തേക്ക് മറിഞ്ഞുവീണു; നിസ്സാര പരുക്കുകളോടെ രക്ഷപ്പെടൽ
കുമളി ∙ സർക്കാർ സ്കൂളിന്റെ പ്രവേശനകവാടത്തിലെ ഇരുമ്പുഗേറ്റ് സ്കൂൾ വിദ്യാർഥികളായ സഹോദരങ്ങളുടെ ദേഹത്തേക്കു മറിഞ്ഞു വീണു; കുട്ടികൾ നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോംപൗണ്ടിനോടു ചേർന്നു പ്രവർത്തിക്കുന്ന ബിഎഡ് കോളജിലേക്കും സ്കൂളിലേക്കും പ്രവേശിക്കാവുന്ന ഗേറ്റാണ് അമരാവതി കാട്ടുപറമ്പിൽ പ്രവീൺ–കവിത ദമ്പതികളുടെ മക്കളായ ദേവിക (6), ധ്യാൻ (4) എന്നിവരുടെ ദേഹത്തേക്കു വീണത്.
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവികയ്ക്കു നെറ്റിയിൽ നിസ്സാര പരുക്കേറ്റു. ധ്യാൻ എൽകെജി വിദ്യാർഥിയാണ്. പ്രവേശന കവാടത്തിൽ ഒന്നര മാസം മുൻപു സ്ഥാപിച്ച ഗേറ്റാണിത്. കുട്ടികൾ കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞുവീഴുകയായിരുന്നു.
മറ്റു കുട്ടികൾ നിലവിളിച്ചതോടെ ബിഎഡ് കോളജിലെ അധ്യാപകരെത്തി കുട്ടികളെ ഗേറ്റിന്റെ അടിയിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. വശത്തേക്കു തള്ളിനീക്കാവുന്ന ഗേറ്റ് മതിയായ സുരക്ഷസംവിധാനങ്ങൾ ഉറപ്പാക്കാതെയാണു സ്ഥാപിച്ചതെന്ന് ആരോപണമുണ്ട്.