ചരിത്രരേഖകൾ നശിപ്പിച്ചാൽ തടവ്; പൊതുരേഖാ ബിൽ നിയമസഭയിൽ
തിരുവനന്തപുരം ∙ ചരിത്രപ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25,000 രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുന്ന കേരള പൊതുരേഖാ ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ അവതരിപ്പിച്ചു. പുരാരേഖകൾ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതും ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും.

രേഖകൾ ഉണ്ടാക്കുന്ന ഏജൻസികളായ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കമ്മിഷനുകളുടെയും കമ്മിറ്റികളുടെയും പൊതുരേഖകൾ സംരക്ഷിക്കുന്നതിനു ഫലപ്രദമായ ഒരു റിക്കോർഡ്സ് മാനേജ്മെന്റ് സംവിധാനം ഉണ്ടാക്കാനാണു നിയമം ലക്ഷ്യമിടുന്നതെന്നു ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി വിശദീകരിച്ചു. രേഖകൾ പുരാരേഖ വകുപ്പിനു കൈമാറുക, വകുപ്പുതല റിക്കോർഡുകൾ സൂക്ഷിക്കാൻ റൂമുകൾ സ്ഥാപിക്കുക തുടങ്ങിയവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ പൊതുജനാഭിപ്രായത്തിനായി സിലക്ട് കമ്മിറ്റിക്ക് വിട്ടു.