ജോയിന്റ് കൗൺസിൽ അംഗത്തോടും സിപിഐ നേതാവ് കൈക്കൂലി ചോദിച്ചെന്ന് ആരോപണം
പത്തനംതിട്ട ∙ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ നേതാവ് സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം പാർട്ടിക്കു കുരുക്കാകുന്നു. താലൂക്ക് സപ്ലൈ ഓഫിസർക്ക് അനുകൂല സ്ഥലംമാറ്റം ലഭിക്കാൻ ഒരു ലക്ഷം രൂപ വാങ്ങിയെന്നാണു പരാതി ഉയർന്നത്. ഇതുകൂടാതെ ജോയിന്റ് കൗൺസിൽ അംഗത്തിന്റെ സ്ഥലംമാറ്റത്തിന് നേതാവിനെ സമീപിച്ചപ്പോൾ 50,000 രൂപ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. യൂണിയൻ അംഗമാണെന്നു പറഞ്ഞിട്ടും ഈ പണം നൽകിയാൽ മാത്രമേ കാര്യം നടക്കൂ എന്ന് ഇടനിലക്കാരനായ കോന്നിയിലെ പ്രാദേശിക നേതാവ് പറഞ്ഞതായാണു പാർട്ടിയിൽ ഉയരുന്ന വിവാദം. ഇതു സംബന്ധിച്ച് ജോയിന്റ് കൗൺസിൽ അംഗങ്ങൾ തമ്മിൽ നടന്ന ഫോൺ സംഭാഷണം പുറത്തായി.

പത്തനംതിട്ട ∙ താലൂക്ക് സപ്ലൈ ഓഫിസർക്ക് അനുകൂല സ്ഥലംമാറ്റം ലഭിക്കാൻ ഒരു ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ ഉൾപ്പെട്ട സിപിഐ സംസ്ഥാന കൗൺസിലംഗം ജോയിന്റ് കൗൺസിൽ അംഗത്തോടും കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം. സ്ഥലംമാറ്റത്തിന് നേതാവിനെ സമീപിച്ചപ്പോൾ 50,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. യൂണിയൻ അംഗമാണെന്നു പറഞ്ഞിട്ടും ഈ പണം നൽകിയാൽ മാത്രമേ കാര്യം നടക്കൂ എന്ന് ഇടനിലക്കാരനായ കോന്നിയിലെ പ്രാദേശിക നേതാവ് പറഞ്ഞതായാണു പാർട്ടിയിൽ ഉയരുന്ന പുതിയ വിവാദം.
ഇതു സംബന്ധിച്ച് ജോയിന്റ് കൗൺസിൽ അംഗങ്ങൾ തമ്മിൽ നടന്ന ഫോൺ സംഭാഷണം പുറത്തായി. ‘എന്താണ് ഇവിടെ പാർട്ടിയിൽ നടക്കുന്നത്’ എന്ന ചോദ്യം അടങ്ങുന്ന ഈ ശബ്ദസന്ദേശം സഹിതം കോന്നിയിലെ മറ്റൊരു പ്രാദേശിക നേതാവ് മന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകുകയായിരുന്നു. ജില്ലയിലെ ഒരു നേതാവ് അനധികൃതമായി വാങ്ങിയ 10,000 രൂപയുടെ ഇടപാടുകൾ വരെ ശബ്ദരേഖയിൽ പറയുന്നുണ്ടെന്നാണു സൂചന.പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പേരിൽ ചില ക്വാറി മുതലാളിമാരിൽ നിന്ന് പണം കൈപ്പറ്റിയ ചില സംഭവങ്ങളുടെ പേരിലും ഇപ്പോൾ ആരോപണ വിധേയനായ സംസ്ഥാന കൗൺസിലംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതികൾ പോയിരുന്നു. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ് ജില്ലയിലെ സിപിഐ നേതാക്കൾ.