വെള്ളത്തിനടിയിലെ ഡ്രോൺ: മലയാളി സ്റ്റാർട്ടപ്പിന് ഫണ്ട്
ന്യൂഡൽഹി ∙ കൊച്ചിയിലെ ഐറോവ് സ്റ്റാർട്ടപ്പിന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) ധനസഹായം. സേനകൾക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ‘ടെക്നോളജി ഡവലപ്മെന്റ് ഫണ്ട്’ പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് ഐറോവ് മാത്രമാണുള്ളത്. ഓരോ കമ്പനിക്കും ഡിആർഡിഒ നൽകുന്ന ഫണ്ട് എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

കപ്പലുകളും ബോട്ടുകളും മറ്റും തകർക്കാൻ ശത്രുക്കൾ വെള്ളത്തിനടിയിൽ സ്ഥാപിക്കുന്ന മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന അണ്ടർ വാട്ടർ ഡ്രോൺ ആണ് ഐറോവ് വികസിപ്പിക്കുക. 2 കിലോമീറ്ററോളം സഞ്ചരിക്കാവുന്ന ഡ്രോണുകളാകും നിർമിക്കുക. നിലവിൽ ഐറോവ് വികസിപ്പിക്കുന്ന ഡ്രോണുകളുടെ സഞ്ചാരപരിധി 400 മീറ്ററാണ്. ഡ്രോൺ പ്രവർത്തിപ്പിക്കുന്ന സംഘാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു ദൂരപരിധി കൂട്ടുന്നത്. പദ്ധതി പൂർത്തിയാക്കാൻ 18 മാസമാണു ലഭിക്കുക.
ഐറോവ് സ്ഥാപകനായ ജോൺസ് ടി.മത്തായിക്കും സംഘത്തിനും 2022ൽ ഡിആർഡിഒ സംഘടിപ്പിച്ച ‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ ഒന്നാം സമ്മാനം (5 ലക്ഷം രൂപ) ലഭിച്ചിരുന്നു. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 70 പ്രോജക്ടുകൾക്ക് 291.25 കോടി രൂപയാണ് ഡിആർഡിഒ നൽകിയത്.