സർക്കാരിന്റെ പട്ടിക ഗവർണർ തള്ളി; ഡോ. പി.രവീന്ദ്രന് കാലിക്കറ്റ് വിസി ചുമതല
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറും മുൻ സയൻസ് ഡീനുമായ ഡോ. പി.രവീന്ദ്രന് വിസിയുടെ ചുമതല നൽകി ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിട്ടു. ഡോ. എം.കെ.ജയരാജ് വിസി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഒഴിവിലാണു ചുമതല നൽകിയത്. കാലിക്കറ്റ് സർവകലാശാലയിൽ വിസിയെ നിയമിക്കുന്നതിന് സർക്കാർ മൂന്നംഗ പാനൽ നൽകിയിരുന്നു. കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പ്രഫസർ ഡോ. പി.പി.പ്രദ്യുമ്‌നൻ, കേരള സർവകലാശാല ഹിന്ദി പ്രഫസർ ഡോ. ജയചന്ദ്രൻ, ഇംഗ്ലിഷ് പ്രഫസർ ഡോ. മീന ടി.പിള്ള എന്നിവരുടെ പേരുകളാണ് മന്ത്രി ആർ.ബിന്ദു ഗവർണർക്കു നൽകിയത്.

വിസി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണു മന്ത്രി വീണ്ടും ഗവർണർക്കു പാനൽ സമർപ്പിച്ചത്. ഈ പാനൽ തള്ളിയാണ് സീനിയർ പ്രഫസറായ ഡോ. പി.രവീന്ദ്രന് ഗവർണർ വിസിയുടെ പൂർണ ചുമതല നൽകിയത്. ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർനിയമനം നൽകാനുള്ള മന്ത്രിയുടെ കത്തും വിവാദങ്ങൾക്കു വഴിവച്ചിരുന്നു.