ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ് വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ് വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. 

ഇവരെ തിരികെ സ്കൂളിൽ എത്തിച്ചപ്പോഴേക്ക് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായി. ഈ കുട്ടി തനിച്ചാണത്രേ ഹിപ്നോട്ടിസം പരീക്ഷിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ധ പരിശോധനയ്ക്ക് എ.ആർ.മെഡിക്കൽ സെന്ററിലും എത്തിച്ചു. വൈകിട്ടോടെ കുട്ടികൾ സാധാരണ നിലയിലായി. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം നാളെ ചേരും. 

∙ ‘ഹിപ്നോട്ടിസത്തിൽ വൈദഗ്ധ്യം ഇല്ലാത്തവർ ചെയ്താൽ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാൻ സാധിക്കണം. ഇല്ലെങ്കിൽ അപകടം സംഭവിക്കാം. രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം.’ - ഡോ.അബ്ദുൽ മജീദ്, ശിശുരോഗ വിഭാഗം മേധാവി, എ.ആർ. മെഡിക്കൽ സെന്റർ, കൊടുങ്ങല്ലൂർ 

English Summary:

Four school students who tried hypnotism fell unconscious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com