കോട്ടയം ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും തനതു ഫണ്ടിൽ നിന്ന് ഇതിനുള്ള തുക വിനിയോഗിക്കാനും സർക്കാർ പഞ്ചായത്തുകൾക്കു നിർദേശം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് എലിപ്പനി പോലെ പകർച്ചവ്യാധികൾ പിടിപെടുന്നുണ്ട്. ഫണ്ടിന്റെ കാര്യം പറഞ്ഞ് ഇവർക്കു സുരക്ഷാസാമഗ്രികൾ വാങ്ങുന്നതിൽ നിന്നു സംസ്ഥാനത്തെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും വിട്ടുനിൽക്കുകയായിരുന്നു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ ഉപേക്ഷ കാട്ടരുതെന്നാണ് നിർദേശം. 

ADVERTISEMENT

ഓരോ ഗ്രാമപഞ്ചായത്തും 40 ജോടി ഗംബൂട്ടും 80 ജോടി കയ്യുറയും വാങ്ങി തൊഴിലാളികൾക്കു നൽകാനും നിർദേശമുണ്ട്. തൊഴിലാളികളിൽ ചിലർ സ്വന്തം നിലയിൽ ഇതു വാങ്ങുന്നുണ്ട്. എന്നാൽ, ഇതിനു കഴിയാത്തവർ ഒരു മുൻകരുതലും എടുക്കാതെ മലിന ജലത്തിലും മറ്റും ഇറങ്ങി പണിയെടുക്കുന്നു. സംസ്ഥാനത്ത് എലിപ്പനി ബാധിതരിൽ നല്ലൊരു വിഭാഗം തൊഴിലുറപ്പ് തൊഴിലാളികളാണെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് 26 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്.

English Summary:

Kerala Government give instruction to Panchayats to take precautions to prevent the MNREG workers from catching Epidemic diseases