സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്: കാനത്തിനു പകരം ആനി രാജ; വീണ്ടും തഴയപ്പെട്ട് പ്രകാശ് ബാബു
തിരുവനന്തപുരം ∙ അന്തരിച്ച കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ നിർദേശിക്കാൻ സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ധാരണയായി. ഡൽഹിയിൽ നാളെ സമാപിക്കുന്ന ദേശീയ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളായ ആനി രാജ, കെ.പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു കാനത്തിനു പകരം ചർച്ചകളിൽ ഉണ്ടായിരുന്നത്. രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ സംഘടനാ പദവിയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.

-
Also Read
ശ്രീകണ്ഠപുരത്ത് വീണ്ടും നിധി
ബിനോയ് വിശ്വമാണു കേന്ദ്ര സെക്രട്ടേറിയറ്റിൽ മലയാളിയായി ഉള്ളത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയ് സംസ്ഥാന സെക്രട്ടറിയായി കേരളത്തിലേക്കു മാറിയ സാഹചര്യത്തിൽ ഇപ്പോൾ പാർട്ടി കേന്ദ്രത്തിലുള്ള ആനി പരിഗണിക്കപ്പെട്ടതാണെന്നു സിപിഐ കേന്ദ്രങ്ങൾ വ്യക്തമാക്കി. ദേശീയ നിർവാഹകസമിതിയിലും പ്രകാശ് ബാബുവിനെക്കാൾ സീനിയറാണ് ആനി.
രാജ്യസഭാ സ്ഥാനാർഥിയായി പ്രകാശ് ബാബുവിന്റെ പേരാണ് ആദ്യം പ്രചരിച്ചതെങ്കിലും പിന്നീടു സംസ്ഥാന അസി. സെക്രട്ടറിയായ പി.പി.സുനീറിനെ നിർവാഹകസമിതി യോഗം നിശ്ചയിച്ചു.
∙ എന്നെ അവഗണിക്കാൻ ആർക്കും കഴിയില്ല. ഒന്നിന്റെയും പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ല. ആനിയെ ദേശീയ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചതാണ്. ഇപ്പോൾ ഒഴിവു വന്നപ്പോൾ ഉൾപ്പെടുത്തി. അർഹതപ്പെട്ടതാണ് ആനിക്കു ലഭിച്ചത്. അതിൽ സന്തോഷമേയുള്ളൂ. - പ്രകാശ് ബാബു