അടിമാലി സ്വദേശി വാഹനം കയറി മരിച്ച സംഭവം: നിർത്താതെ പോയ 2 വാഹനങ്ങൾ കസ്റ്റഡിയിൽ
ഇരിട്ടി (കണ്ണൂർ) ∙ കീഴൂർ കുന്നിൽ നടപ്പാതയിൽനിന്നു റോഡിലേക്കു തെന്നിവീണ ഇടുക്കി അടിമാലി സ്വദേശി കെ.എ.ഗോപാലൻ (65) വാഹനങ്ങൾ കയറി മരിച്ച സംഭവത്തിൽ, നിർത്താതെ പോയ 2 വാഹനങ്ങൾ പൊലീസ് പിടികൂടി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആറളം സ്വദേശിയുടെ ഓട്ടോ ടാക്സിയും അഞ്ചരക്കണ്ടി സ്വദേശിയുടെ കാറും കസ്റ്റഡിയിലെടുത്തത്.

റോഡിൽ ചോരവാർന്നു കിടന്ന ഗോപാലനെ പിന്നാലെയെത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഗോപാലന്റെ മരണം. സൈബർ പൊലീസിന്റെ സഹായത്തോടെ എസ്‌ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിലാണു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
ഗോപാലന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിനു സമീപം കുളപ്പുറം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ അയ്യപ്പൻകുട്ടി അടിമാലിയിൽനിന്ന് ഇന്നലെ രാവിലെ എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം പരിയാരം സിഎച്ച് സെന്റർ പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു സംസ്കാരം.