നിധി: ആർഡിഒ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ ഭൂമിയിൽനിന്നു രണ്ടുദിവസങ്ങളിലായി കണ്ടെടുത്ത നിധിശേഖരം സംബന്ധിച്ച് റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ) ഇന്നു കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചേക്കും. രണ്ടാം ദിവസം കണ്ടെത്തിയ 4 വെള്ളിനാണയങ്ങളും 2 മുത്തുമണികളും ഇന്ന് ആർഡിഒ കോടതിയിൽ ഹാജരാക്കും.

ശ്രീകണ്ഠപുരം (കണ്ണൂർ) ∙ പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ ഭൂമിയിൽനിന്നു രണ്ടുദിവസങ്ങളിലായി കണ്ടെടുത്ത നിധിശേഖരം സംബന്ധിച്ച് റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ) ഇന്നു കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചേക്കും. രണ്ടാം ദിവസം കണ്ടെത്തിയ 4 വെള്ളിനാണയങ്ങളും 2 മുത്തുമണികളും ഇന്ന് ആർഡിഒ കോടതിയിൽ ഹാജരാക്കും. ആദ്യ ദിവസം കണ്ടെത്തിയ നിധി കോടതിയിൽ ഹാജരാക്കിയിരുന്നു.
നിധിശേഖരം പരിശോധിക്കാൻ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലാ കലക്ടർ ഔദ്യോഗികമായി ആവശ്യപ്പെട്ടാലേ എത്താൻ സാധ്യതയുള്ളൂ. ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പുരാവസ്തു സംഘത്തെ അയയ്ക്കാമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫിസ് അറിയിച്ചു. ആർഡിഒയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ കലക്ടറുടെ നടപടിയുണ്ടാകൂ.