ഭൂമിയുള്ളവർക്ക് ലൈഫ് പദ്ധതിയിൽ മുൻഗണന; വിചിത്ര ഉത്തരവുമായി സർക്കാർ
കോട്ടയം ∙ ഭൂരഹിതർക്കും ഭവനരഹിതർക്കും വീടു നിർമിക്കാൻ ഭൂമി കണ്ടെത്തി നൽകേണ്ട സംസ്ഥാന സർക്കാർ, ആ ചുമതല നടപ്പാക്കാതെ വിചിത്ര തീരുമാനവുമായി രംഗത്ത്. ഭൂമിയോ വീടോ ഇല്ലാത്തവർക്കു ഭൂമി ലഭിച്ചാൽ അങ്ങനെയുള്ളവർക്കു ലൈഫ് മിഷൻ ധനസഹായത്തിൽ മുൻഗണന കൊടുക്കണമെന്നാണു തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിന്റെ നിർദേശം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരിൽ 90 ശതമാനത്തിനും ഭൂമി കണ്ടെത്തി കൊടുക്കാൻ കഴിയാതെ അവരെ ദുരിതത്തിലേക്കു തള്ളിയിടുന്ന സർക്കാരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

കോട്ടയം ∙ ഭൂരഹിതർക്കും ഭവനരഹിതർക്കും വീടു നിർമിക്കാൻ ഭൂമി കണ്ടെത്തി നൽകേണ്ട സംസ്ഥാന സർക്കാർ, ആ ചുമതല നടപ്പാക്കാതെ വിചിത്ര തീരുമാനവുമായി രംഗത്ത്. ഭൂമിയോ വീടോ ഇല്ലാത്തവർക്കു ഭൂമി ലഭിച്ചാൽ അങ്ങനെയുള്ളവർക്കു ലൈഫ് മിഷൻ ധനസഹായത്തിൽ മുൻഗണന കൊടുക്കണമെന്നാണു തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിന്റെ നിർദേശം.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരിൽ 90 ശതമാനത്തിനും ഭൂമി കണ്ടെത്തി കൊടുക്കാൻ കഴിയാതെ അവരെ ദുരിതത്തിലേക്കു തള്ളിയിടുന്ന സർക്കാരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. 2017ലെ ഭൂ, ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കു പോലും ഇതുവരെ ഭൂമിയോ വീടോ ലഭിച്ചിട്ടില്ല. ഭൂമിയുള്ളവർക്കു വീട് നിർമാണത്തിനു ധനസഹായം അനുവദിക്കുന്നതിനും ഭൂ– ഭവനരഹിതർക്കും 2 ഗുണഭോക്തൃ പട്ടികയാണു പഞ്ചായത്തുകളിൽ തയാറാക്കുന്നത്.
ഇതിൽ ഭൂമിയുള്ളവർക്കു വീട് നിർമിക്കുന്നതിനു ധനസഹായം അനുവദിക്കുന്നതിനുള്ള പട്ടികയിലുള്ളവരെയാണ് ഇപ്പോൾ പരിഗണിച്ചു വരുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീടിനു ധനസഹായത്തിന് അപേക്ഷിച്ചവരിൽ ഗുണഭോക്തൃ പട്ടികയിലുള്ളവർക്കും ഭൂമി ലഭിച്ച ഭൂരഹിതർക്കും 1:1 എന്ന അനുപാതത്തിൽ വീടു നിർമിച്ചുനൽകാനാണു പുതിയ നിർദേശം. അതിദരിദ്രർക്ക് അനുപാതം പരിഗണിക്കാതെ മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.