‘അങ്ങനെ ലിഫ്റ്റിനെ പേടിയായി’: ലിഫ്റ്റിൽ കുടുങ്ങിയ സംഭവങ്ങൾ പങ്കുവച്ച് ഡോ.ബി.ഇക്ബാൽ
തിരുവനന്തപുരം∙ ലിഫ്റ്റ് കുടുങ്ങിപ്പോകുമോയെന്നു പേടിച്ച് ലിഫ്റ്റിൽ കയറാത്ത അനുഭവം പങ്കുവച്ച് ഡോ.ബി.ഇക്ബാൽ. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലുണ്ടായ 2 അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലിഫ്റ്റ് വേണ്ടെന്നു വച്ചതെന്നു അദ്ദേഹം പറഞ്ഞു.

അനുഭവം 1: ‘1979ൽ ഞാൻ കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി ട്യൂട്ടറും എംഎസ് ജനറൽ സർജറി വിദ്യാർഥിയുമാണ്. താമസം സംക്രാന്തിയിൽ. സ്വന്തമായി വാഹനമില്ല. ഏപ്രിൽ 5നു രാത്രി ഭാര്യയ്ക്കു പ്രസവവേദന തുടങ്ങി. ടാക്സിയിൽ മെഡിക്കൽ കോളജിലെത്തി. ഗൈനക് വാർഡ് 3–ാം നിലയിൽ. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല. ശരിയാക്കുന്നതു വരെ കാത്തുനിൽക്കാനാവില്ല. പ്രയാസപ്പെട്ടു പടികൾ കയറി ലേബർ റൂമിലെത്തി. വൈകാതെ സുഖപ്രസവത്തിലൂടെ മകൻ അമൽ ജനിച്ചു. പതിവായി സഞ്ചരിച്ചിരുന്ന ലിഫ്റ്റ് ആവശ്യം വന്നപ്പോൾ നിലച്ചു.’
അനുഭവം 2:‘1985 സെപ്റ്റംബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2–ാമത്തെ കുട്ടി അപർണ ജനിച്ചു. ഞാനന്നു ന്യൂറോസർജറി അസിസ്റ്റന്റ് പ്രഫസറും ഭാര്യ അനാട്ടമി എംഎസ് വിദ്യാർഥിയും. പ്രസവാനന്തരം ഭാര്യയും മെഡിക്കൽ കോളജിൽ ഫാർമസി വിദ്യാർഥിയായിരുന്ന അനിയത്തി റാഹിലയും കുട്ടിയുമായി വാർഡിലേക്കു പോകാൻ ലിഫ്റ്റിൽ കയറി. ആദ്യ നില കഴിഞ്ഞ് അടുത്ത നിലയുടെ ഇടയിലായി നിന്നു. എങ്ങനെയോ ഓപ്പറേറ്റർമാർ പണിപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.’
ലിഫ്റ്റോ ഫോബിയ: രണ്ടു സംഭവങ്ങളും തന്നെ ലിഫ്റ്റോ ഫോബിയ അഥവാ എലിവേറ്റർ ഫോബിയയിലേക്കു നയിച്ചതായി അദ്ദേഹം പറയുന്നു. എത്ര പുതിയ ലിഫ്റ്റിലും വിശ്വാസമില്ല. ഒറ്റയ്ക്കു കയറില്ല. പ്രായാധിക്യം അവഗണിച്ചു പടികൾ കയറും.
ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പങ്കിട്ട കുറിപ്പിൽ ലിഫ്റ്റോഫോബിയയെക്കുറിച്ച് ചാറ്റ് ജിപിടിയെ സമീപിച്ചതും വെളിപ്പെടുത്തി. ‘കോഗ്‌നിറ്റിവ് ബിഹേവിയറൽ തെറപ്പി (സിബിടി) അല്ലെങ്കിൽ സൈക്കളോജിക്കൽ കൗൺസലിങ് ആണ് നിർദേശിച്ചത്. ഏതായാലും ആ ചികിത്സയ്ക്ക് ഇല്ലെന്നും ഇനിയും പടികൾ കയറുമെന്നും അദ്ദേഹം പറഞ്ഞു.