ആശുപത്രി വാർഡിൽ യുവതിയ പാമ്പ് കടിച്ചെന്നു സംശയം
പാലക്കാട് ∙ 10 മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പു കടിച്ചെന്ന സംശയത്തെത്തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പാമ്പു കടിച്ചിട്ടില്ലെന്നാണു ജില്ലാ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. പുതുനഗരം കരിപ്പോട് അടിച്ചിറ ചട്ടിക്കാടൻപാടം സ്വദേശി സി.എം.ഗായത്രിയാണു (27) ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചിറ്റൂർ ആശുപത്രിയിലെ വാർഡിൽ കുഞ്ഞു കിടന്നിരുന്ന കട്ടിലിനു താഴെ വൃത്തിയാക്കാൻ ഭിത്തിയിൽ ചാരിവച്ച ചൂൽ എടുത്തപ്പോൾ ഗായത്രിയുടെ ഇടതു കൈപ്പത്തിയുടെ മുകളിലേക്കു പാമ്പു ചാടുകയായിരുന്നു.

പാലക്കാട് ∙ 10 മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പു കടിച്ചെന്ന സംശയത്തെത്തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പാമ്പു കടിച്ചിട്ടില്ലെന്നാണു ജില്ലാ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
പുതുനഗരം കരിപ്പോട് അടിച്ചിറ ചട്ടിക്കാടൻപാടം സ്വദേശി സി.എം.ഗായത്രിയാണു (27) ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചിറ്റൂർ ആശുപത്രിയിലെ വാർഡിൽ കുഞ്ഞു കിടന്നിരുന്ന കട്ടിലിനു താഴെ വൃത്തിയാക്കാൻ ഭിത്തിയിൽ ചാരിവച്ച ചൂൽ എടുത്തപ്പോൾ ഗായത്രിയുടെ ഇടതു കൈപ്പത്തിയുടെ മുകളിലേക്കു പാമ്പു ചാടുകയായിരുന്നു.
ഗായത്രിയുടെ നിലവിളി കേട്ടെത്തിയ ഭർത്താവ് കെ.രജനീഷ് വാർഡിലെ രോഗികളുടെ സഹായത്തോടെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. കടിയേറ്റെന്ന സംശയത്തിൽ ഡോക്ടറെ കാണിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു.
ഒന്നര അടി നീളമുള്ള, വിഷമില്ലാത്ത ഓലച്ചുരുട്ട (വൂൾഫ് സ്നേക്ക്) ഇനം പാമ്പാണെന്നു ഡോക്ടർ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നു രജനീഷ് പറഞ്ഞു. വാർഡിൽ എലിയുടെയും മറ്റും ശല്യമുണ്ടെന്നു നേരത്തെ പരാതിയുണ്ട്.