ഉമ്മൻ ചാണ്ടി ഏറ്റവും ദുർബലർക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തി: സോണിയ ഗാന്ധി
അസാധാരണ രാഷ്ട്രതന്ത്രജ്ഞനും ജനനേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിനു പ്രണാമമർപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അനുകമ്പയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിയാണ് അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കേരളത്തിലെ കോടിക്കണക്കിനു ജനങ്ങൾ തുടർന്നും ആഘോഷിക്കും.

എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹം തന്റെ ജീവിതത്തിലുടനീളം നിരന്തരം പ്രവർത്തിച്ചു. ഏറ്റവും ദുർബലർക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹം ഇന്നും ആദരവോടെ ഓർമിക്കപ്പെടുന്നു. തിരഞ്ഞെടുപ്പു ഫലങ്ങൾക്കുമപ്പുറത്തേക്ക് ജനങ്ങളുമായി വിശ്വാസത്തിന്റെ ബന്ധം കാത്തുസൂക്ഷിക്കുന്നതാണു മഹാനായ നേതാവിന്റെ മുഖമുദ്ര. പലർക്കും ഉമ്മൻ ചാണ്ടി ജനപ്രതിനിധി മാത്രമായിരുന്നില്ല; അവരുടെ കുടുംബത്തിലെ ഒരംഗമായിരുന്നു; സുഖദു:ഖങ്ങളിൽ അവർ സമീപിച്ചിരുന്ന നേതാവ്. ഉമ്മൻ ചാണ്ടിയുടെ തീവ്രമായ സമർപ്പണത്തിലും ആത്മാർഥതയിലും നിന്ന് പ്രചോദനമുൾക്കൊണ്ട് യുഡിഎഫിലെ നേതാക്കളുടെയും പ്രവർത്തകരുടെയും തലമുറകൾ രാഷ്ട്രീയവഴിയിലേക്ക് ഇറങ്ങിത്തിരിച്ചു. അദ്ദേഹം പലരുടെയും മാർഗദർശിയായി.
കോൺഗ്രസിന്റെ ദർശനം ഭയരഹിതമായും കൂടുതൽ ഉജ്വലമായും പ്രതിഫലിപ്പിക്കുന്ന സുശക്തമായൊരു സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രേരകശക്തിയായി എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. നീതിക്കായുള്ള പല ജനകീയ മുന്നേറ്റങ്ങളോടും ഐക്യപ്പെട്ട അദ്ദേഹം അവസാനം വരെയും അവയ്ക്കായി നിലകൊണ്ടു. കാഴ്ചപ്പാടിൽ അദ്ദേഹം പുലർത്തിയ വ്യക്തതയും ധൈര്യവും തുടർന്നും ഞങ്ങളെ പ്രചോദിപ്പിക്കും.
അദ്ദേഹത്തിന്റെ പൈതൃകത്തെ അഭിമാനത്തോടെ കെടാവിളക്കായി കൊണ്ടുനടക്കുന്ന കുടുംബത്തെ പ്രശംസിക്കാനും ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അദ്ദേഹത്തിന്റെ ചൈതന്യം എക്കാലവും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും.
(ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ മലയാള മനോരമയ്ക്കുവേണ്ടി എഴുതിയത്)