തിരുവനന്തപുരം ∙ സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ചർച്ച നടത്തുമ്പോൾ തനിക്കുണ്ടായ അനുഭവം ഇതാണ് എന്നു പറ‍ഞ്ഞാണ് രാജേഷിനെതിരെ ബാബു തിരിഞ്ഞത്. മകളും കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയുമായ ഗായത്രി ബാബുവുമൊത്ത് മന്ത്രിയെ കാണാൻ എത്തിയപ്പോഴാണ് തനിക്ക് പ്രയാസം ഉണ്ടായത്. തങ്ങളുടെ വാക്കുകൾക്ക് മന്ത്രി ചെവി കൊടുത്തില്ലെന്നും ഇറങ്ങിപ്പോകാൻ പറയുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും ബാബു ആരോപിച്ചു. അച്ഛനും മകളുമായി മന്ത്രിയെ കാണാൻ പോകുന്നതു പാർട്ടി രീതിയല്ലെന്നും സർക്കാരിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്തുന്നത് സിപിഎമ്മിൽ അങ്ങനെയല്ലെന്നും ജോയി ചൂണ്ടിക്കാട്ടി.  മന്ത്രി കെ.എൻ.ബാലഗോപാലിന് എതിരെയും രൂക്ഷ വിമർശനമുണ്ടായി.

English Summary:

Threat against MB Rajesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT