കാത്തുനിന്നു മടുത്തപ്പോൾ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്ക്; യുവാവ് പിടിയിൽ
പുനലൂർ ∙ ബസ് കാത്തുനിന്നു മടുത്തപ്പോൾ ‘കയ്യിൽ കിട്ടിയ’ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്കു പോയ യുവാവ് ‘തൊണ്ടി’ സഹിതം പിടിയിൽ. പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണു സംഭവം. ലോറി ഡ്രൈവർ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനിൽ ബിനീഷ്കുമാർ (23) ആണു പിടിയിലായത്.

വീട്ടിലേക്കു പോകാൻ സ്റ്റാൻഡിൽ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആർഎഎ 121 –ാം നമ്പർ വേണാട് ഓർഡിനറി ബസ് ബിനീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒതുക്കിയിട്ടതായിരുന്നു ബസ്.
ഈ ഭാഗത്തു വെളിച്ചം കുറവായിരുന്നു. ബട്ടൺ അമർത്തിയാൽ സ്റ്റാർട്ട് ആകുന്ന സംവിധാനമായതു കാര്യങ്ങൾ എളുപ്പമാക്കി. ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. പുനലൂർ തൂക്കുപാലത്തിനു സമാന്തരമായ വലിയ പാലം പിന്നിട്ടു ടിബി ജംക്‌ഷനിലേക്കു പോകവേ, ഹെഡ് ലൈറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന ബസ് ഹൈവേ പൊലീസ് കണ്ടു.
അവർ കൈ കാണിച്ചെങ്കിലും ബിനീഷിനു നിർത്താൻ തോന്നിയില്ല. റൂട്ട് മാറ്റിപ്പിടിച്ച് ഐക്കരക്കോണം റോഡിലൂടെ പാഞ്ഞു. ഒരു കിലോമീറ്ററോളം ഓടിച്ച ശേഷം ബസ് നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പാഞ്ഞെത്തിയ പൊലീസ് ഓവർടേക്ക് ചെയ്ത് ഒറ്റപ്പിടിത്തത്തിന് ആളിനെ ‘പൂട്ടി’; ബസും കസ്റ്റഡിയിൽ. 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിനു പുനലൂർ പൊലീസ് കേസെടുത്തു ബിനീഷിനെ റിമാൻഡ് ചെയ്തു. തുടർനടപടികൾക്കു ശേഷം ബസ് അടുത്ത ദിവസം കെഎസ്ആർടിസിക്കു വിട്ടുനൽകും.