അപകട നഷ്ടപരിഹാരത്തിൽനിന്ന് നികുതി: ബാങ്ക് ഉദ്യോഗസ്ഥന് എതിരെ നടപടിക്കു നിർദേശം
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകനു രക്ഷിതാവിന്റെ അപകട മരണത്തെ തുടർന്നു കോടതി അനുവദിച്ച 30.22 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ നിന്നു അക്കൗണ്ട് ഉടമ അറിയാതെ 54,000 രൂപ നികുതി പിടിച്ചെന്ന കേസിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്നു മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഉദ്യാഗസ്ഥനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകനു രക്ഷിതാവിന്റെ അപകട മരണത്തെ തുടർന്നു കോടതി അനുവദിച്ച 30.22 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ നിന്നു അക്കൗണ്ട് ഉടമ അറിയാതെ 54,000 രൂപ നികുതി പിടിച്ചെന്ന കേസിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്നു മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഉദ്യാഗസ്ഥനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജിങ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഈ വിഷയം പരിശോധിച്ച്, പരാതിക്കാരിയായ വൈറ്റില സ്വദേശി ലേഖാ ചന്ദ്രനെ നേരിൽ കണ്ടു കാര്യം വ്യക്തമാക്കി ഉചിതമായ തീരുമാനമെടുക്കാനും കമ്മിഷൻ നിർദേശിച്ചു.
എംഎസിടി അനുവദിച്ച നഷ്ടപരിഹാരത്തുക മകൻ പ്രായപൂർത്തിയായതിനു ശേഷം പിൻവലിക്കാനായി കനറാ ബാങ്കിന്റെ കടവന്ത്ര ശാഖയിൽ എത്തിയപ്പോഴാണ് അക്കൗണ്ട് ഉടമയുടെ അറിവോ സമ്മതമോ വാങ്ങാതെ നികുതി പിടിച്ചതായി മനസ്സി ലാക്കിയത്.
അക്കൗണ്ട് ഉടമയുടെ പാൻകാർഡ് നമ്പറും മേൽവിലാസവും ഫോൺ നമ്പറും ബാങ്കിൽ ലഭ്യമല്ലാത്തതിനാലാണു നികുതി പിടിച്ച് ആദായനികുതി വകുപ്പിന് അടച്ചതെന്നാണു ബാങ്ക് അധികാരികൾ കമ്മിഷനെ ബോധിപ്പിച്ചത്. എന്നാൽ 2002 ഒക്ടോബർ മുതൽ പരാതിക്കാരിക്ക് ഇതേ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. പാൻനമ്പറും മേൽവിലാസവും ഫോൺനമ്പറും ബാങ്കിൽ നൽകിയിരുന്നതായും പരാതിക്കാരി കമ്മിഷനെ അറിയിച്ചു.
പ്രായപൂർത്തിയാകാത്തവരുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ മാതാപിതാക്കളിൽ ആരുടെയെങ്കിലും പാൻ നമ്പർ രേഖപ്പെടുത്തണമെന്നു കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.