മാലിന്യസംസ്കരണം: വീടുകൾക്കും റേറ്റിങ് വരുന്നു
തിരുവനന്തപുരം ∙ മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ മികവനുസരിച്ചു വീടുകൾക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ റാങ്കും സർട്ടിഫിക്കറ്റും നൽകും. ആദ്യഘട്ടത്തിൽ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാർക്ക് ബോധവൽക്കരണവും തുടർന്നാൽ ശിക്ഷാ നടപടികളുമാണ് ആലോചിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബസ് സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി പരിശോധിച്ചാണ് റേറ്റിങ് നിശ്ചയിക്കുക.

ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്കു റേറ്റിങ് തുടങ്ങിയിട്ടുണ്ട്. 5 മുറികളിൽ കൂടുതലുള്ള 535 സ്ഥാപനങ്ങളിൽ നിലവിൽ പരിശോധന പൂർത്തിയാക്കി. 180 പോയിന്റിനു മുകളിൽ 5 ലീഫ്, 130–180 പോയിന്റിന് 3 ലീഫ്, 100–130 പോയിന്റിന് സിംഗിൾ ലീഫ് റേറ്റിങ് എന്നിങ്ങനെയാണു ലഭിക്കുക. 100 പോയിന്റിൽ താഴെയുള്ളവർക്ക് റേറ്റിങ് ഉണ്ടാകില്ല. ഇവർക്ക് മിനിമം റേറ്റിങ്ങിൽ എത്താൻ 3 മാസം സമയം നൽകും. 2 വർഷത്തേക്കാണ് റേറ്റിങ്. പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലീഫ് റേറ്റിങ് മാനദണ്ഡങ്ങൾ നിർബന്ധമാക്കും.
റാങ്ക് കിട്ടാൻ വേണ്ടത്
ഖരമാലിന്യം തരം തിരിച്ച് ഹരിതകർമസേനയ്ക്കു കൈമാറുന്നുണ്ടോ (ഹരിത കർമസേന അംഗങ്ങൾ ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ തെളിവായി ഉപയോഗിക്കും), ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങളും ചെറുപ്ലാന്റുകളുമുണ്ടോ, അത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ ഇടമില്ലാത്തവർ മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നുണ്ടോ, മലിനജലം സംഭരിക്കാൻ പ്രത്യേകം കുഴികളുണ്ടോ, മലിനജലം ഡ്രെയ്നേജ് ലൈനിൽ ബന്ധിപ്പിച്ചിട്ടുണ്ടോ, മലിനജലം സംസ്കരിച്ചു പുനരുപയോഗിക്കാൻ സംവിധാനമുണ്ടോ തുടങ്ങിയവയുടെ ഉത്തരമാണ് വീടുകളുടെ റേറ്റിങ്ങിന് ആധാരമാകുന്നത്.