കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രനു സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ 2 മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2364 ദിവസമായി (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രനു സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ 2 മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2364 ദിവസമായി (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ്. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.അവുക്കാദർകുട്ടി നഹ, എൻ.കെ.ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമായി ഇന്നു (2024 ജൂലൈ 23) ശശീന്ദ്രൻ. 

2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ. 

ADVERTISEMENT

പിണറായി വിജയന്റെ 2 മന്ത്രിസഭയിലായി 2018 നവംബർ 27 മുതൽ ഇന്നുവരെ തുടർച്ചയായി 2065 ദിവസം മന്ത്രിയായ കെ.ക‍ൃഷ്ണൻകുട്ടിക്കാണ് അടുത്ത സ്ഥാനം. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന കെ.കരുണാകരൻ, വക്കം പുരുഷോത്തമൻ, വെള്ള ഈച്ചരൻ, ഡോ. കെ.ജി.അടിയോടി, എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർ 2008 ദിവസം (1971 സെപ്റ്റംബർ 25 – 1977 മാർച്ച് 25) തുടർച്ചയായി മന്ത്രിമാരായിരുന്നു; ടി.കെ.ദിവാകരൻ 1933 ദിവസവും (1970 ഒക്ടോബർ 4– 1976 ജനുവരി 19നു മരണം വരെ). 

മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ (2016 മേയ് 25 മുതൽ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമൻ. മുഖ്യമന്ത്രി സി. അച്യുതമേനോൻ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) ശശീന്ദ്രനോടൊപ്പം രണ്ടാമൻ. 

12 മുഖ്യമന്ത്രിമാരും 3 ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെ 228 പേരാണ് കേരളത്തിൽ മന്ത്രിയായത്.

കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനം: ടോപ് 4

ADVERTISEMENT

∙ ഇ.കെ. നായനാർ (3 തവണ; 4009 ദിവസം) 

∙ കെ. കരുണാകരൻ (4 തവണ; 3246 ദിവസം) 

∙ പിണറായി വിജയൻ (2 തവണ; ഇന്നു വരെ 2981 ദിവസം) 

∙ സി. അച്യുതമേനോൻ (2 തവണ; 2640 ദിവസം)

ADVERTISEMENT

കൂടുതൽ കാലം മന്ത്രിസ്ഥാനം: ടോപ് 4

∙ കെ.എം.മാണി (12 മന്ത്രിസഭ; 8759 ദിവസം) 

∙ പി.ജെ.ജോസഫ് (6 മന്ത്രിസഭ; 6105 ദിവസം) 

∙ ബേബി ജോൺ (7 മന്ത്രിസഭ; 6061 ദിവസം) 

∙ കെ.ആർ.ഗൗരിയമ്മ (6 മന്ത്രിസഭ; 5824 ദിവസം) 

English Summary:

A K Saseendran holds record for consecutive ministership