കപ്പലിൽ നിന്നു യുവാവിനെ കാണാതായി: കേന്ദ്ര സഹായം തേടി കേരളം
ആലപ്പുഴ∙ ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിനായി കേരളം കേന്ദ്രസർക്കാരിന്റെ സഹായം തേടി. പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകൻ വിഷ്ണു ബാബു(25)വിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കാണാതായത്.

ചെന്നൈ ആസ്ഥാനമായ ഡാൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടേതാണ് ഈ ചരക്കുകപ്പൽ. അതിൽ ട്രെയ്നി വൈപ്പറായി കഴിഞ്ഞ മേയ് 25നാണ് വിഷ്ണു ജോലിക്കു കയറിയത്.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിൽ വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കപ്പൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു തലേന്നു രാത്രിയോടെ വിഷ്ണുവിനെ കാണാതായെന്ന് അറിയിക്കുകയായിരുന്നു.
കപ്പൽ മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലായിരുന്നു അപ്പോൾ. വിഷ്ണുവിനെ കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം മലേഷ്യയോ സിംഗപ്പൂരോ ഏറ്റെടുക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കപ്പൽ ഇപ്പോൾ സിംഗപ്പൂരിലാണ്. കെ.സി.വേണുഗോപാൽ എംപിയും കലക്ടർ അലക്സ് വർഗീസും കേന്ദ്ര അധികൃതരുമായി ബന്ധപ്പെട്ടു സഹായം തേടി.