3 വർഷം; പൂട്ടിയത് ഇരുനൂറോളം റേഷൻ കടകൾ
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷൻ ലൈസൻസികൾ സേവനം സ്വയം അവസാനിപ്പിച്ചു. കൂടുതലും എറണാകുളം ജില്ലയിലാണ്– 36. മറ്റു ജില്ലകളിലെ കണക്കിങ്ങനെ: തൃശൂർ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16. ഒരു വ്യാപാരി പോലും സേവനം നിർത്താത്ത ജില്ല കണ്ണൂർ മാത്രമാണ്. വിദേശജോലി, പ്രായാധിക്യം, അനാരോഗ്യം എന്നിവയാണു കാരണങ്ങളെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷൻ ലൈസൻസികൾ സേവനം സ്വയം അവസാനിപ്പിച്ചു. കൂടുതലും എറണാകുളം ജില്ലയിലാണ്– 36. മറ്റു ജില്ലകളിലെ കണക്കിങ്ങനെ: തൃശൂർ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16. ഒരു വ്യാപാരി പോലും സേവനം നിർത്താത്ത ജില്ല കണ്ണൂർ മാത്രമാണ്. വിദേശജോലി, പ്രായാധിക്യം, അനാരോഗ്യം എന്നിവയാണു കാരണങ്ങളെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ നിയമസഭയിൽ ടി.സിദ്ദിഖിനു മറുപടിയായും നൽകി. നഷ്ടം മൂലമല്ല സേവനം നിർത്തിയതെന്നാണു സർക്കാർ വാദം.
പതിനാലായിരത്തോളം റേഷൻ കടകളിൽ ആറായിരത്തോളം എണ്ണത്തിൽ കാർഡ് ഉടമകൾ വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 600ൽ താഴെ കാർഡ് ഉടമകളാണ് ഇത്തരം ഓരോ കടയിലും. 44 ക്വിന്റൽ വരെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വിറ്റാലാണ് ഇവർക്ക് അടിസ്ഥാന കമ്മിഷനായ 18,000 രൂപ ലഭിക്കുന്നത്.
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയുടെ പെൻഷൻ കുടിശിക 1.64 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേമനിധിയിൽനിന്ന് അംശദായം തിരികെ നൽകാനായി 1.01 കോടി രൂപയും മരണാനന്തര ധനസഹായമായി 23.42 ലക്ഷം രൂപയും കുടിശികയുണ്ട്. വിദ്യാഭ്യാസ സ്കോളർഷിപ്, ചികിത്സാ ധനസഹായം എന്നിവയും കുടിശികയാണ്