മുൻ ജീവനക്കാരൻ ബസ് തടഞ്ഞ് ചില്ലടിച്ചു പൊട്ടിച്ചു
കടുത്തുരുത്തി ∙ നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് തടഞ്ഞ യുവാവ് ചില്ല് അടിച്ചു പൊട്ടിച്ചു, ഡ്രൈവറെ ആക്രമിച്ചു. യാത്രക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. യുവാവ് മുൻപ് ഇതേ ബസിലെ ജീവനക്കാരനായിരുന്നു എന്നു പറയുന്നു. ഡ്രൈവറുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും അറിയുന്നു. ഉച്ചയ്ക്ക് ഒന്നിന് ആയാംകുടി – മുട്ടുചിറ റോഡിൽ മേട്ടുംപാറയിലാണ് സംഭവം.

കടുത്തുരുത്തി ∙ നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് തടഞ്ഞ യുവാവ് ചില്ല് അടിച്ചു പൊട്ടിച്ചു, ഡ്രൈവറെ ആക്രമിച്ചു. യാത്രക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. യുവാവ് മുൻപ് ഇതേ ബസിലെ ജീവനക്കാരനായിരുന്നു എന്നു പറയുന്നു. ഡ്രൈവറുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും അറിയുന്നു.
ഉച്ചയ്ക്ക് ഒന്നിന് ആയാംകുടി – മുട്ടുചിറ റോഡിൽ മേട്ടുംപാറയിലാണ് സംഭവം. കോട്ടയം–കല്ലറ–വൈക്കം റൂട്ടിലോടുന്ന ‘പ്രിയ’ ബസിനു നേരെയായിരുന്നു ആക്രമണം. പെരുംതുരുത്ത് സ്വദേശിയായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും രാവിലെ മുതൽ റോഡിലുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ബസിന്റെ മുൻവശത്തെ ചില്ലാണ് പൊട്ടിച്ചത്.
ഡ്രൈവറെ ആക്രമിക്കാനും ശ്രമിച്ചു. ബസ് റോഡിൽ നിർത്തിയിട്ടതോടെ യാത്രക്കാർ പെരുവഴിയിലായി. പൊലീസ് എത്തി യുവാവിനെയും ബസ് ജീവനക്കാരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊട്ടിച്ച ചില്ലിന്റെ പണം നൽകാൻ യുവാവ് സമ്മതിച്ചതോടെ ഉടമ കേസിൽ നിന്നു പിൻമാറി.