സഹകരണ നയം: ലക്ഷ്യം ഗുജറാത്ത് മോഡൽ; ഫണ്ടുകൾ സഹകരണ ബാങ്കുകളുടെ കേന്ദ്ര പൂളിലേക്ക്
ദേശീയ സഹകരണ നയം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ഗുജറാത്ത് മോഡലിലേക്കെന്നു സൂചന. നയം തയാറാക്കാൻ 2022 സെപ്റ്റംബറിൽ സമിതി ഉണ്ടാക്കിയിരുന്നു. കേന്ദ്ര സഹകരണമന്ത്രി കൂടിയായ അമിത് ഷാ പ്രത്യേക താൽപര്യമെടുത്ത് ഗുജറാത്തിലെ ബനാസ്കന്ത, പഞ്ച്മഹൽ ജില്ലകളിൽ സഹകരണ നയത്തിന്റെ പൈലറ്റ് പ്രോജക്ടും നടപ്പാക്കിക്കഴിഞ്ഞു.

കണ്ണൂർ ∙ ദേശീയ സഹകരണ നയം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ഗുജറാത്ത് മോഡലിലേക്കെന്നു സൂചന. നയം തയാറാക്കാൻ 2022 സെപ്റ്റംബറിൽ സമിതി ഉണ്ടാക്കിയിരുന്നു. കേന്ദ്ര സഹകരണമന്ത്രി കൂടിയായ അമിത് ഷാ പ്രത്യേക താൽപര്യമെടുത്ത് ഗുജറാത്തിലെ ബനാസ്കന്ത, പഞ്ച്മഹൽ ജില്ലകളിൽ സഹകരണ നയത്തിന്റെ പൈലറ്റ് പ്രോജക്ടും നടപ്പാക്കിക്കഴിഞ്ഞു. ‘സഹകാരികളുടെ സഹകരണം’ എന്ന മുദ്രാവാക്യവുമായാണു പദ്ധതി നടപ്പാക്കിയത്.
പുതിയ തീരുമാനത്തിലൂടെ ഈ 2 ജില്ലകളിലെ സഹകരണ ബാങ്കുകളിൽ 4.7 ലക്ഷം അക്കൗണ്ടുകളാണു തുറന്നത്. 966 കോടി രൂപയുടെ അധിക നിക്ഷേപം ഈ അക്കൗണ്ടുകളിലൂടെ സ്വരൂപിച്ചു.
എല്ലാ സഹകരണ ബാങ്കുകളെയും കോർ ബാങ്കിങ്ങിലൂടെ ബന്ധിപ്പിച്ചാണു പദ്ധതി നടപ്പാക്കിയത്. ഫണ്ട് പൂർണമായും സഹകരണ ബാങ്കുകളുടെ കേന്ദ്ര പൂളിലേക്കാണു പോകുക. ഇതനുസരിച്ച് അധിക ഫണ്ടുള്ള ബാങ്കുകളിലെ പണം ഫണ്ട് കുറവുള്ള സഹകരണ ബാങ്കുകൾക്കും ലഭ്യമാകും. സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഗുജറാത്ത് സർക്കാർ.
മിൽക്ക് യൂണിയനിൽ അഫിലിയേറ്റ് ചെയ്ത 1048 പാൽ സൊസൈറ്റികളുടേത് അടക്കം കമേഴ്സ്യൽ ബാങ്ക് അക്കൗണ്ടുകളിലെ അധിക ഫണ്ട് ജില്ലാ സെൻട്രൽ സഹകരണ ബാങ്കിലെ പുതിയ അക്കൗണ്ടിലേക്കു മാറ്റി. സഹകരണ സംഘങ്ങളിൽ മൈക്രോ എടിഎമ്മുകൾ തുറക്കുകയും റുപേ കാർഡുകൾ നൽകുകയും ചെയ്തു.
ഗുജറാത്തിലെ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാനാണ് പുതിയ സഹകരണ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണു കരുതുന്നത്. വൈകാതെ പുതിയ സഹകരണ നിയമവും ഉണ്ടാകുമെന്നു കരുതുന്നു.