തീരദേശ പരിപാലനം: കരട് പ്ലാനിന് അനുമതി തേടി കേരള എംപിമാരുടെ നിവേദനം
ന്യൂഡൽഹി ∙ കേരളം തയാറാക്കിയ തീരദേശ പരിപാലന കരട് പ്ലാനിന് കേന്ദ്രാനുമതി ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംഘം വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനു നിവേദനം നൽകി. മനുഷ്യ – വന്യജീവി സംഘർഷത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ തീരദേശ നിയന്ത്രണമേഖലയിലെ ചട്ടങ്ങൾ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വലിയ ആശങ്കയുണ്ട്. തീരദേശ പരിപാലന പ്ലാനിന്റെ കരടിന് സാങ്കേതിക സമിതി അംഗീകാരം ലഭിച്ചതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ് ശേഷിക്കുന്നത്.
പുതിയ വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ നിർദേശിക്കുന്നതിനാൽ വലിയ പ്രതീക്ഷയാണ് തീരദേശവാസികൾക്കുള്ളതെന്നും എംപിമാർ ചൂണ്ടിക്കാട്ടി. പ്ലാൻ മന്ത്രിസഭ കൂടി അംഗീകരിച്ച് കേന്ദ്രാനുമതിക്കായി നൽകിയാൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. മനുഷ്യ–വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
എംപിമാരായ കെ.സി.വേണുഗോപാൽ, ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, കെ.രാധാകൃഷ്ണൻ, അടൂർ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, സന്തോഷ് കുമാർ, ജെബി മേത്തർ, ഹാരിസ് ബീരാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.