കേരളത്തിൽ കാട്ടാനമരണം ഏറി; പഠനത്തിന് വനം വകുപ്പ്
കോഴിക്കോട് ∙ കേരളത്തിൽ കാട്ടാനകളുടെ അസ്വാഭാവിക മരണം വർധിക്കുന്നു. 2020നുശേഷം ഓരോ വർഷവും നൂറിലേറെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഓരോ മരണത്തെക്കുറിച്ചും വിശദപഠനം നടത്തണമെന്ന നിലപാടിലാണ് വനം വകുപ്പ്. ഇതിനായി തമിഴ്നാട് മാതൃകയിൽ എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക് വികസിപ്പിക്കണമെന്ന് ഈയിടെ പൂർത്തിയായ സെൻസസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

കേരളത്തിൽ 1793 കാട്ടാനകളുണ്ടെന്നാണ് 2024ലെ കണക്കെടുപ്പിന്റെ ഫലം. 2023ൽ 1920 ആയിരുന്നു എണ്ണം. സെൻസസിലെ ഏറ്റക്കുറച്ചിൽ സ്വാഭാവികമാണെങ്കിലും ആനകളുടെ മരണനിരക്ക് കേരളത്തിൽ വർധിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം.
2015 മുതൽ കഴിഞ്ഞ ജൂൺ വരെ 941 ആനകൾ വിവിധ കാരണങ്ങളാൽ ചരിഞ്ഞിട്ടുണ്ട്. 10 വയസ്സിനു താഴെയുള്ള ആനകൾ ചരിയുന്നതിന് ഹെർപിസ് വൈറസ് ബാധയാണു കാരണമായി പറയുന്നത്. എന്നാൽ മധ്യവയസ്സിലുള്ള ആനകളുടെ മരണമാണ് ആശങ്കാജനകം. കൊമ്പനാനകളുടെ ജഡത്തിൽനിന്നു കൊമ്പുകൾ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വേട്ടയല്ല കാരണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. പടക്കം കടിച്ചു പരുക്കേറ്റും ഷോക്കേറ്റും തെന്നിവീണുമാണ് മരണമേറെയും. കാട്ടിനുള്ളിൽ ദിവസങ്ങളോളം അർധമയക്കത്തിൽ അലയുന്ന ആനകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യവുമുണ്ടെന്ന് വനം വകുപ്പ് ജീവനക്കാർ പറയുന്നു.
മനുഷ്യ–വന്യമൃഗ സമ്പർക്കം കൂടുതലുള്ള പ്രദേശങ്ങളിലാണ് ആനകളുടെ മരണനിരക്ക് വർധിച്ചതെന്ന് വനം വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട ജില്ലയിലും കണ്ണൂർ ആറളത്തുമാണ് ഇതു കൂടുതൽ. ഓരോ കേസും പ്രത്യേകമായി എടുത്ത് വിദഗ്ധസംഘം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണു വനം വകുപ്പിനു മുന്നിലെ ശുപാർശ.
∙ കാട്ടാന ചരിയൽ കേരളത്തിൽ
2015: 49
2016: 68
2017: 61
2018: 97
2019: 132
2020: 115
2021: 111
2022: 100
2023: 110
2024 ജൂൺ വരെ: 96
∙ തമിഴ്നാട് മോഡൽ
തമിഴ്നാട് എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്കിൽ പ്രധാനമായി 4 ഘട്ടങ്ങളുണ്ട് – ഓരോ കേസിലും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം, ജഡം കണ്ടെത്തിയ പരിസരത്തിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട്, വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കൽ, മരണം ആവർത്തിക്കാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ നിർദേശിക്കലും തുടർച്ചയായ നിരീക്ഷണവും.