പ്രകൃതിദുരന്തം: ഇരയായവർക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ് നൽകണം; നിയമസഭാ കമ്മിറ്റി ശുപാർശ
തിരുവനന്തപുരം ∙ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്കു സർക്കാർ ധനസഹായത്തോടെ വസ്തു വാങ്ങാനും വീടുവയ്ക്കാനും നിലവിലെ സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവു നൽകണമെന്നു ശുപാർശ. സ്റ്റാർട്ടപ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് നിരക്കുകളിലും ഇളവു നൽകണമെന്നു നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

വ്യക്തിയോ സ്ഥാപനമോ സംസ്ഥാനത്തെ ഏതൊക്കെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വസ്തു റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ യുണീക് തണ്ടപ്പേർ / ഏകീകൃത തിരിച്ചറിയൽ നമ്പർ സംവിധാനം റജിസ്ട്രേഷൻ മേഖലയിലാകെ നടപ്പാക്കണം. സ്വന്തം ജില്ലയിലെ ഏതു സബ് റജിസ്ട്രാർ ഓഫിസിലും ആധാരം റജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനം സംസ്ഥാനതലത്തിൽ നടപ്പാക്കണമെന്നും ശുപാർശചെയ്തു.
വസ്തുവിവരം പങ്കിടണം
∙ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നികുതി വിവരങ്ങൾ അറിയാൻ വസ്തുവകകളുടെ റജിസ്ട്രേഷൻ വിവരങ്ങൾ ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും മറ്റു വകുപ്പുകൾക്കും പങ്കിടണമെന്നും ശുപാർശയുണ്ട്.
വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്കു ലഭിക്കാൻ വ്യക്തിഗത ഓൺലൈൻ റജിസ്ട്രേഷൻ നമ്പറോ ഡിജിറ്റൽ ലോക്കർ സംവിധാനമോ നൽകണം. ഇതിലൂടെ സർട്ടിഫിക്കറ്റുകളും മറ്റും ഏതു സമയത്തും പരിശോധിക്കാൻ സൗകര്യം വേണം.