നിരോധിത പ്ലാസ്റ്റിക് കടകളിൽ തടയും; അതിർത്തികളിൽ പരിശോധന കർശനമാക്കും
തിരുവനന്തപുരം ∙ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ എന്നിവർക്കെതിരെ നിയമനടപടിയെടുക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തടയാൻ അതിർത്തികളിൽ പരിശോധന കർശനമാക്കും.

-
Also Read
എസ്റ്റേറ്റിലെ ആക്രമണം: 2 പേർ റിമാൻഡിൽ
മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും തരംതിരിക്കുന്നതിനും ഉറവിടത്തിൽ സംസ്കരിക്കുന്നതിനും അജൈവ പാഴ്‌വസ്തുക്കൾ ഹരിതകർമസേനയ്ക്കു കൈമാറുന്നതിനുമുള്ള പ്രവർത്തനം ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ശുചിമുറിമാലിന്യ സംസ്കരണത്തിനു പ്ലാന്റുകൾ സ്ഥാപിക്കുകയും ജലസ്രോതസ്സും നീർച്ചാലുകളും ശുദ്ധീകരിക്കുകയും ചെയ്യും.
മാലിന്യമുക്ത കേരളം ഉറപ്പാക്കാൻ ജനകീയ വിജിലൻസ് സ്ക്വാഡും പൊലീസിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡും രംഗത്തിറങ്ങും. ആവശ്യമായ ഇടങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും.
മാലിന്യമുക്ത നവകേരളം പ്രചാരണപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷനേതാവ് ഉപാധ്യക്ഷനും ചീഫ് സെക്രട്ടറി കൺവീനറുമായി ഉന്നതതല നിർവഹണസമിതി രൂപീകരിക്കും. തദ്ദേശഭരണം, ജലവിഭവം, കാർഷികം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ആസൂത്രണ ബോർഡ് വൈസ് ചെയർമാനും സമിതിയിൽ ഉപാധ്യക്ഷരാകും. മറ്റു മന്ത്രിമാർ, ചീഫ് വിപ്പ്, വകുപ്പുമേധാവികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, യുവജന–വിദ്യാർഥി–വനിത–സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും. ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന, വാർഡ്/ഡിവിഷൻ തലങ്ങളിൽ നിർവഹണ സമിതികൾ രൂപീകരിക്കും.
യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
∙ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടേത് ഉൾപ്പെടെ എല്ലാ പൊതുപരിപാടികളിലും ഹരിത നിയമാവലി പൂർണമായി പാലിക്കണം. മാലിന്യമുക്ത നവകേരള പ്രചാരണ പരിപാടിക്കു മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണം. - മുഖ്യമന്ത്രി പിണറായി വിജയൻ
∙ മാലിന്യനിർമാർജനത്തിനു തടസ്സമാകുന്ന നിരോധിത ഉൽപന്നങ്ങൾ നിർമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന സംവിധാനം വേണം. നിരോധനം സർക്കാർ ഉത്തരവിൽ മാത്രം തീരില്ല. ആവശ്യമായ നിയമമോ റഗുലേറ്ററി സംവിധാനമോ കൊണ്ടുവരണം. - വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്