തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പാർട്ടിയിൽ നിന്നു വാർത്ത ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണത്തിനു നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല. എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അയച്ച കത്തിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള വാർത്തകൾ പാർട്ടിയെ അസ്വസ്ഥമാക്കുന്ന തരത്തിൽ പുറത്തു വരുന്നു. അതിശയോക്തി കലർന്നതും അവാസ്‌തവവുമായ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുക്കുന്നവർ ആരെന്നു കണ്ടെത്തണം. അവർക്കെതിരെ എഐസിസി ശക്തമായ നടപടിയെടുക്കും– ദീപാദാസ് മുൻഷി വ്യക്തമാക്കി. 

ADVERTISEMENT

വയനാട് ക്യാംപിനെ തുടർന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ നിന്നു വി.ഡി.സതീശനെതിരെ പുറത്തു വന്ന വാർത്തകൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വയനാട്ടിൽ നടന്ന മിഷൻ 2025 ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയാണു പാർട്ടി ചുമതലപ്പെടുത്തിയത്. സതീശൻ ക്യാംപിലെ തീരുമാനങ്ങൾ താഴേത്തട്ടിലേക്കു കൈമാറിയത് കെപിസിസി അധ്യക്ഷനെ മറികടന്നാണെന്നു വിമർശനമുയർന്നു. സതീശൻ താഴേത്തട്ടിലേക്കു കൈമാറിയത് ‘സർക്കുലർ’ ആണെന്നും ഇതു നൽകാനുള്ള അധികാരം പ്രസിഡന്റിനു മാത്രമേ ഉള്ളൂവെന്നും അഭിപ്രായമുണ്ടായി. 

ADVERTISEMENT

ഇതിനു പിന്നാലെയാണ് കെ.സുധാകരൻ കൂടി പങ്കെടുത്ത ഓൺലൈൻ യോഗം നടന്നത്. പ്രതിപക്ഷ നേതാവ് സമാന്തര സംഘടനാ പ്രവർത്തനം നടത്തുകയാണെന്നും സൂപ്പർ പ്രസിഡന്റ് ചമയുകയാണെന്നും യോഗത്തിൽ ചില ഭാരവാഹികൾ രൂക്ഷവിമർശനം നടത്തി. സതീശൻ, സുധാകരനെ അംഗീകരിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. ഈ വിവരങ്ങളാണ് മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയത്. 

ഇതോടെ ഇടഞ്ഞ സതീശൻ വയനാട്ടിലെ ഐക്യ അന്തരീക്ഷം തകർക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചവർക്കെതിരെ നടപടി വേണമെന്ന് സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ 3 കെപിസിസി ജനറൽ സെക്രട്ടറിമാരാണെന്നും സൂചിപ്പിച്ചിരുന്നു. ജില്ലാ ക്യാംപ് എക്സിക്യൂട്ടീവിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു. വയനാട് ക്യാംപ് തീരുമാനങ്ങൾ നടപ്പിലാക്കുന്ന ചുമതലയിൽ നിന്ന് ഒഴിവാകുമെന്ന സൂചന ഹൈക്കമാൻഡിന് സതീശൻ നൽകിയ പശ്ചാത്തലത്തിലാണ് എഐസിസിയുടെ ഇടപെടൽ. 

ADVERTISEMENT

പ്രശ്നപരിഹാരത്തിന് നീക്കം 

തിരുവനന്തപുരം∙ ഹൈക്കമാൻഡ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിയിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമം കേന്ദ്രനേതൃത്വം തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിനു വളരെ നേരത്തേ ഒരുക്കം നടത്തി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കെ, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ പ്രവർത്തകരുടെ ആവേശം കെടുത്തരുതെന്ന സന്ദേശം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വി.ഡി.സതീശനും കെ.സുധാകരനും കൈമാറി. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനുനയത്തിനു സതീശൻ തയാറായേക്കും. സുധാകരൻ കഴിഞ്ഞ ദിവസം വിദേശത്തേക്കു തിരിച്ചു. 

ഇതിനിടെ, ജില്ലാ ക്യാംപ് എക്സിക്യൂട്ടീവുകൾ നിശ്ചയിച്ച സമയത്തിനകം പൂർത്തീകരിക്കാനുള്ള നടപടികളുമായി കെപിസിസി മുന്നോട്ടുപോവുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഇതിനകം ക്യാംപുകൾ പൂർത്തിയായി. ബാക്കി ജില്ലകളിൽ 31ന് അകം പൂർത്തീകരിക്കും.

English Summary:

Congress High Command directed to find news leaker from the party against VD Satheesan