ഉന്നതതല യോഗതീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളം
ഷിരൂർ (കർണാടക) ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനെ കണ്ടെത്താൻ കേരള–കർണാടക പ്രതിനിധികൾ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധമറിയിച്ച് കേരളം. ഫ്ലോട്ടിങ് പ്ലാറ്റ്ഫോമുകളെത്തിച്ച് നേവി സംഘം പുഴയിൽ ഇറങ്ങി പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.

ഷിരൂർ (കർണാടക) ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനെ കണ്ടെത്താൻ കേരള–കർണാടക പ്രതിനിധികൾ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധമറിയിച്ച് കേരളം.
ഫ്ലോട്ടിങ് പ്ലാറ്റ്ഫോമുകളെത്തിച്ച് നേവി സംഘം പുഴയിൽ ഇറങ്ങി പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.
ഇന്നലെ രാവിലെ ഷിരൂരിൽ ചേർന്ന മന്ത്രിമാരായ എ.കെ,ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, കാർവാർ എംഎൽഎ, ഉത്തര കന്നഡ ജില്ലാ കലക്ടർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഇതു ചർച്ചയായി. എന്തു തടസ്സമുണ്ടെങ്കിലും ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽനിന്ന് എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിനായി ശ്രമം തുടരുന്നതായി ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു.
രാജസ്ഥാനിൽ നിന്നുള്ള സജ്ജീകരണങ്ങൾ എത്താതിരുന്നതിനെ തുടർന്നാണ് അധികൃതർ മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയുടെ നേതൃത്വത്തിലുള്ള സംഘത്തെ പുഴയിൽ ഇറക്കിയത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പ്രതീക്ഷിച്ച വേഗം ഇല്ലെങ്കിലും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വൈദഗ്ധ്യമുള്ള സംഘത്തെ എത്തിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് സ്വദേശി അർജുനു പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ നായിക് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
മണ്ണുനീക്കം പ്രതിസന്ധിയിൽ
∙ നിലവിൽ പരിശോധന നടക്കുന്ന സ്ഥലത്ത് ലോറി പാറക്കഷണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണു കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിങ് കാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണു നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചളിയും ബാർജുകളുപയോഗിച്ച് നീക്കാനായിരിക്കും ശ്രമിക്കുക. പക്ഷേ, ഗോവ പോർട്ട് വഴിയുള്ള റൂട്ട് മഴ കാരണം അടച്ചതിനാലും പുഴ വഴിയുള്ള ബോട്ട് ചാനലിൽ രണ്ട് പാലങ്ങളുള്ളതും ബാർജുകൾ എത്തിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അർജുന്റെ കുടുംബാംഗങ്ങൾക്ക് ഏതു സമയവും സംഭവസ്ഥലത്തേക്കു പോകാൻ 3 പാസുകൾ അനുവദിച്ചിട്ടുണ്ട്.