ലാത്വിയയിൽ മുങ്ങിമരിച്ച വിദ്യാർഥിയുടെ മൃതദേഹം വെള്ളിയാഴ്ച എത്തിക്കും
മൂന്നാർ ∙ ലാത്വിയയിലെ തടാകത്തിൽ മുങ്ങിമരിച്ച ആനച്ചാൽ സ്വദേശിയായ വിദ്യാർഥി ആൽബിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിക്കും. നാളെ 7ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പിന്നീട് റോഡുമാർഗം ആനച്ചാലിലെ വീട്ടിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 10 മുതൽ 12 വരെ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിൻ (19) കഴിഞ്ഞ 18നാണ് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. തിരച്ചിലിനൊടുവിൽ മൂന്നുദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ലാത്വിയയിലെ റിഗയിലെ നോവി കൊണ്ടാസ് മാരിടൈം കോളജിൽ മറൈൻ എൻജിനീയറിങ് പഠനത്തിനായി ആറു മാസം മുൻപാണ് ആൽബിൻ എത്തിയത്. റീനയാണ് മാതാവ്. സഹോദരി ആന്റിയ.