കോട്ടയം ∙ ഇനി ആനകളുടെ ‘ക്ഷേത്രപ്രവേശനം’ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം മാത്രം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ള ആനകളെ മാത്രമേ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളിലെയും ചടങ്ങുകൾക്ക് ഉപയോഗിക്കാവുവെന്നു വനംവകുപ്പ്. കേരളത്തിലെ ദേവസ്വം ബോർഡുകളിലെ ഭൂരിപക്ഷം ആനകൾക്കും ഈ സർട്ടിഫിക്കറ്റ് ഇല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 23 ആനകൾക്കും ‘ഉടമസ്ഥരില്ല.’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കോട്ടയം ∙ ഇനി ആനകളുടെ ‘ക്ഷേത്രപ്രവേശനം’ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം മാത്രം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ള ആനകളെ മാത്രമേ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളിലെയും ചടങ്ങുകൾക്ക് ഉപയോഗിക്കാവുവെന്നു വനംവകുപ്പ്. കേരളത്തിലെ ദേവസ്വം ബോർഡുകളിലെ ഭൂരിപക്ഷം ആനകൾക്കും ഈ സർട്ടിഫിക്കറ്റ് ഇല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 23 ആനകൾക്കും ‘ഉടമസ്ഥരില്ല.’ ഗുരുവായൂർ ദേവസ്വത്തിലെ 38 ആനകളിൽ 16 ആനകൾക്കും കൊച്ചിൻ ദേവസ്വം ബോർഡിലെ 6 ആനകൾക്കും ഉടമസ്ഥാവകാശ രേഖയില്ല. ഫീസ് അടച്ച് അപേക്ഷ നൽകിയിട്ട് വർഷങ്ങളായിട്ടും വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണു ഗുരുവായൂർ ദേവസ്വം അധികൃതരുടെ വിശദീകരണം.

സ്വകാര്യ ദേവസ്വങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലായി കേരളത്തിലാകെ 409 ആനകളാണുള്ളത്. ഇതിൽ 13 എണ്ണത്തിനു മാത്രമേ ഉടമസ്ഥാവകാശമുള്ളു. ഉടമസ്ഥാവകാശ രേഖയില്ലാതെ ആനകളെ പരിപാലിക്കുന്നതു 7 വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആനകൾക്കുള്ള മൈക്രോ ചിപ്പും ഡേറ്റ ബുക്കും ഉടമസ്ഥാവകാശ രേഖയ്ക്കു പകരമല്ല.

ADVERTISEMENT

എല്ലാ ആനകൾക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഉത്സവങ്ങൾക്കും പെരുനാളുകൾക്കും പൂരങ്ങൾക്കും മാത്രമേ ആനകളെ അനുവദിക്കുന്നുള്ളു. - കെ.ബി.സുഭാഷ്,അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം.

ഉടമകളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ആനകൾക്ക് താൽക്കാലിക ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2018 ൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇക്കാര്യം നടപ്പായില്ല. - പി.എസ്.രവീന്ദ്രനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ.

English Summary:

Elephant for temple festivals: Ownership certificate is compulsory says Forest Department