പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും വിദ്യാർഥികളുടെ കവിളത്തടിച്ചെന്ന കേസ് റദ്ദാക്കി
കൊച്ചി ∙ സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും വിദ്യാർഥികളുടെ കവിളത്തടിച്ചെന്ന പരാതിയിൽ പാവറട്ടി പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും എല്ലാവരും കാൺകെ ചെയ്ത പ്രവൃത്തി ഗൗരവത്തോടെയുള്ളതല്ലെന്നും സ്കൂളിൽ അച്ചടക്കം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

കഴിഞ്ഞ വർഷം ജനുവരിയിലാണു സംഭവം. വൈകുന്നേരം 6 മുതൽ സ്പെഷൽ ക്ലാസുണ്ടായിരുന്നു. ക്ലാസിന്റെ ഇടവേളയിൽ പാട്ടുപാടിയെന്നതിന്റെ പേരിൽ പിറ്റേന്ന് വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിക്കുകയും 5 വിദ്യാർഥികളുടെ കവിളത്തടിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിക്കു പുറമേനിന്നു കാണാവുന്ന പരുക്കില്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ഇതുൾപ്പെടെ കണക്കിലെടുത്താണു ഹൈക്കോടതി ഉത്തരവ്.
സ്കൂൾ അച്ചടക്കത്തിന്റെയും വിദ്യാർഥിയുടെ തെറ്റുതിരുത്തുന്നതിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമായി കരുതാനാവില്ലെന്ന് മറ്റൊരു കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യവും ഹൈക്കോടതി പരിഗണിച്ചു.
തൃശൂർ ചിറ്റാറ്റുകര ശ്രീ ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ അശോകൻ, വൈസ് പ്രിൻസിപ്പൽ നിത സുബ്രഹ്മണ്യൻ എന്നിവർക്കെതിരെയെടുത്ത കേസാണു റദ്ദാക്കിയത്.