ആറു പതിറ്റാണ്ടുകളുടെ പരിചയമുണ്ട് എനിക്കു വയനാടുമായിട്ട്. മലമ്പനിയും കമ്പിളിപ്പുതപ്പുകളും കൊയിന ഗുളികകളും സജീവമായിരുന്ന ഒരു ഭൂതകാലത്തിനു പിറകേയുള്ള വയനാടായിരുന്നു അത്. തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അന്നു വയനാട് അറിയപ്പെട്ടു. ഇടവപ്പാതിയിൽ തുടങ്ങിയ കാലവർഷം തുലാം 10 വരെ നീണ്ടു. പക്ഷേ, അന്നത് ഞാറ്റുവേലകളോടു നീതി പുലർത്തി. കാപ്പിത്തോട്ടങ്ങളും മധുരനാരങ്ങ മരങ്ങളും പലയിനത്തിലുള്ള നെൽവിത്തു വിളകളും അതു സാധ്യമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റു പതിറ്റാണ്ടുകളുടെ പരിചയമുണ്ട് എനിക്കു വയനാടുമായിട്ട്. മലമ്പനിയും കമ്പിളിപ്പുതപ്പുകളും കൊയിന ഗുളികകളും സജീവമായിരുന്ന ഒരു ഭൂതകാലത്തിനു പിറകേയുള്ള വയനാടായിരുന്നു അത്. തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അന്നു വയനാട് അറിയപ്പെട്ടു. ഇടവപ്പാതിയിൽ തുടങ്ങിയ കാലവർഷം തുലാം 10 വരെ നീണ്ടു. പക്ഷേ, അന്നത് ഞാറ്റുവേലകളോടു നീതി പുലർത്തി. കാപ്പിത്തോട്ടങ്ങളും മധുരനാരങ്ങ മരങ്ങളും പലയിനത്തിലുള്ള നെൽവിത്തു വിളകളും അതു സാധ്യമാക്കി. ആളുകൾ ഒഴുക്കിന് അനുകൂലമായി നീന്തി. ഉരുൾപൊട്ടലിന്റെ വാർത്തകൾ എന്റെ ഓർമയിലില്ല.  

ഒറ്റപ്പെട്ട മരണങ്ങളല്ലാതെ കൂട്ടമരണങ്ങൾ അത്യപൂർവം. ഇന്നു വയനാട്ടിൽ മഴ പെയ്യിക്കുന്നതു കാലവർഷ മേഘങ്ങളല്ല. ന്യൂനമർദങ്ങൾ. ഭൂമിയിലെ വെള്ളച്ചാട്ടങ്ങളേക്കാൾ വലിയ വെള്ളച്ചാട്ടമാണ് ആകാശത്തുനിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മലകൾ ഇളകിയിരിക്കുന്നു; ഈയിടെ നാട്ടിലിറങ്ങിയ കാട്ടുമൃഗങ്ങളെപ്പോലെ. ഒഴുക്കിനെതിരായി വികസനം നീന്തിയതിന്റെ ഫലമാണോ, ഒരു ലോകാവസാനത്തിന്റെ ചെറിയ തുടക്കമാണോ? നിറയെ റിസോർട്ടുകളും ഹോംസ്റ്റേകളും വറ്റി വരണ്ട പുഴകളും കഠിനമായ പകൽച്ചൂടും ഉള്ള വയനാട് അതിന്റെ നിയന്ത്രണങ്ങൾ പൊട്ടിക്കുകയാണോ ? എത്ര ജീവിതങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ചെളിയിൽ പൂണ്ടുപോയ ആ കുഞ്ഞുങ്ങൾ എന്തു പിഴച്ചു. ഇതുപോലൊരു ദുരന്തം വയനാട് കണ്ടിട്ടില്ല. ഓരോ കാലവർഷത്തിലെ ദുരന്തവും മുൻ വർഷത്തേക്കാൾ കഠിനമാവുകയാണ്.

English Summary:

Kalpatta Narayanan writes about wayanad landslide