മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ പിടിയിലായതു ബസ് യാത്രയ്ക്കിടെ
ആലപ്പുഴ∙ മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീൻ(49) ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായതു കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ. വ്യാഴാഴ്ച രാത്രി കൊല്ലത്തു നിന്നു തൃശൂരിലേക്കുള്ള ബസിൽ മൊയ്തീൻ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച എടിഎസ് ഉദ്യോഗസ്ഥർ മാരാരിക്കുളത്തു വച്ചു ബസിൽ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലത്തു നിന്നു ബസിൽ കയറിയ ശേഷമാണ് എടിഎസിനു വിവരം ലഭിച്ചത്. തൃശൂരിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്.

-
Also Read
സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിലിൽ മധുരയിൽ
മൊയ്തീൻ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയ ശേഷം എങ്ങോട്ടോ പോയതായി എടിഎസിനു വിവരം ലഭിച്ചിരുന്നു. എറണാകുളത്തും സമീപജില്ലകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ മൊയ്തീനെ ഈ മാസം 8വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.
സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി അംഗമായ പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി സി.പി. മൊയ്തീനാണു പാർട്ടിയുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയുടെ (പിഎൽജിഎ) കബനിദളത്തെ നയിച്ചിരുന്നത്. ഇതിലെ അംഗങ്ങളായ സോമനും മനോജും (ആഷിഖ്) കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായി.
മൊയ്തീനും പിടിയിലായതോടെ, കബനിദളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആരും ഇനി കേരളത്തിൽ ഇല്ലെന്നാണ് എടിഎസ് നിഗമനം. സംഘാംഗങ്ങളായ പലരും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും നേരത്തേ പ്രവർത്തനം മാറ്റി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റർ ചെയ്ത 36 കേസുകൾ മൊയ്തീന് എതിരെയുണ്ട്. ഇതിൽ 14 എണ്ണം അന്വേഷിക്കുന്നത് എടിഎസ് ആണ്. മുൻപ് വനത്തിലെ സ്ഫോടനത്തിൽ മൊയ്തീന്റെ വലതു കൈപ്പത്തി നഷ്ടമായിരുന്നു. സംഘടനയ്ക്കുള്ളിൽ ഗിരീഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
2019ൽ വൈത്തിരിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ സഹോദരനാണ്. മറ്റു സഹോദരങ്ങളായ സി.പി. റഷീദും സി.പി. ഇസ്മായിലും മാവോയിസ്റ്റ് കേസുകളിൽ പ്രതികളാണെന്നു പൊലീസ് അറിയിച്ചു. കണ്ണൂർ കേളകത്ത് 2018ൽ മൊയ്തീൻ ഉൾപ്പെടെ 4 പേർ തോക്കുമായി എത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 2020ൽ ഈ കേസ് എടിഎസ് ഏറ്റെടുത്തു. ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ തൃശൂർ സ്വദേശി മനോജിനെയും 8 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. എടിഎസിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.പി. രമേഷ് ഹാജരായി.
4 പേർ കഴിഞ്ഞ മാസം വയനാടൻ കാടിറങ്ങി; 3 പേരും പിടിയിൽ
ആലപ്പുഴ∙ കേരളത്തിൽ അവശേഷിച്ച മാവോയിസ്റ്റ് നേതാക്കളായ സി.പി.മൊയ്തീൻ, വയനാട് സ്വദേശി സോമൻ, തമിഴ്നാട് സ്വദേശി സന്തോഷ്, മനോജ് എന്നിവർ കഴിഞ്ഞ മാസം കാടിറങ്ങിയത് വയനാടൻ കാടുകളിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കിയതോടെ. ഇതിൽ മനോജ് ജൂലൈ 18ന് കൊച്ചിയിലും സോമൻ 27ന് ഷൊർണൂരിലും പിടിയിലായി. സന്തോഷ് തമിഴ്നാട്ടിലേക്കു കടന്നുവെന്നാണ് എടിഎസിന്റെ നിഗമനം.
വയനാട്ടിലെ മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയപ്പോഴാണ് എടിഎസ് മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്. അതിനൊപ്പം കനത്ത മഴയും തുടങ്ങിയതോടെ ജൂലൈ 16നാണ് 4 പേരും വയനാട് വിട്ടതെന്ന് എടിഎസ് പറയുന്നു. 17ന് വയനാട് അതിർത്തിയോടു ചേർന്ന കണ്ണൂർ അമ്പായത്തോടിലൂടെ ഇവർ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സോമനും സന്തോഷും കോയമ്പത്തൂരിലേക്കു ട്രെയിൻ കയറി. മൊയ്തീനും മനോജും എറണാകുളത്തേക്കും. എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണു 18ന് മനോജ് പിടിയിലായത്. സോമനെ കസ്റ്റഡിയിലെടുത്തതു ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ്. മൊയ്തീൻ കഴിഞ്ഞ ദിവസം ആലപ്പുഴയിലും പിടിയിലായി.
കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണി ദളം, ശിരുവാണി ദളം, ബാണാസുര ദളം, കബനി ദളം, ഭവാനി ദളം എന്നിങ്ങനെ അഞ്ചായി തിരിഞ്ഞാണു മാവോയിസ്റ്റുകളുടെ പ്രവർത്തനം. ഭീകരവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതോടെ നാടുകാണി, ശിരുവാണി, ഭവാനി ദളങ്ങൾ നിശ്ചലമായി. ബാണാസുര ദളം കബനിദളത്തോടു ചേർന്നു. വയനാട്ടിലെ മാവോയിസ്റ്റ് പ്രവർത്തനത്തിനു നേതൃത്വം നൽകിയ വിക്രം ഗൗഡയും സംഘവും കർണാടകയിലേക്കു കടന്നു. വയനാട് സ്വദേശി ജിഷ ഇവർക്കൊപ്പമുണ്ടെന്നു കരുതുന്നു.
സി.പി.മൊയ്തീൻ ഉൾപ്പെടെ കബനിദളത്തിൽ 5 പേരേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിൽ കർണാടക സ്വദേശി സുരേഷ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു പൊലീസിൽ കീഴടങ്ങി. സന്തോഷ് തമിഴ്നാട്ടിലേക്കു കടന്നു. മൊയ്തീൻ ഉൾപ്പെടെ ബാക്കി 3 പേർ അറസ്റ്റിലായി. കബനിദളം കേരളത്തിൽ ഇല്ലാതായെന്ന് എടിഎസ് അവകാശപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.