ജീവനേകാൻ പുഴകടന്ന് ലവ്ന
ചൂരൽമല ∙ ‘ഉയരം പൊതുവേ പേടിയാണ്, പക്ഷേ, കുത്തിയൊഴുകുന്ന പുഴയ്ക്കു കുറുകെ വടത്തിൽ കൊളുത്തി മറുകരയെത്തുമ്പോൾ ദുരിതബാധിതരുടെ മുഖം മാത്രമായിരുന്നു മനസ്സിൽ, ഉമ്മ നൽകിയ പിന്തുണയും ധൈര്യവുമാണ് എന്നെ തുണച്ചത്’– കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടറായ ലവ്‌ന മുഹമ്മദ് പറയുന്നു. ലവ്ന ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തക സംഘത്തിന്റെ യഥാസമയത്തുള്ള പ്രവർത്തനമാണ് പരുക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയത്. സന്നദ്ധപ്രവർത്തകർക്കും ചികിത്സ നൽകി.

ദുരന്ത വിവരം അറിയുമ്പോൾ ലവ്‍ന മൈസൂരുവിലായിരുന്നു. എത്രയും വേഗം വയനാട്ടിലെത്താൻ നിർദേശം കിട്ടി. കോഴിക്കോടു നിന്നുള്ള മറ്റൊരു മെഡിക്കൽ സംഘവും വയനാട്ടിൽ എത്തി. വല്ലാത്ത അവസ്ഥയായിരുന്നു. മൃതദേഹങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ, പരുക്കേറ്റവർ മറുകരയിലുണ്ടെന്ന വിവരം അറിഞ്ഞതോടെ അവർക്ക് ചികിത്സ നൽകാൻ വടത്തിൽ കൊളുത്തി മറുകരയെത്താൻ തീരുമാനിച്ചു– ഡോ.ലവ്‌ന പറയുന്നു.